Saturday, March 14, 2026 Last Updated 6 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.56 PM

നോട്ട് സീരീസിലേക്ക് പുതിയ മോഡലുമായി റെഡ്മി ; ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു

more

റെഡ്മി തങ്ങളുടെ നോട്ട് സീരീസിലേക്ക് പുതിയ മോഡല്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 14 5ജിയുടെ പിന്‍ഗാമിയായി പുതിയ റെഡ്മി നോട്ട് 15 5ജി (Redmi Note 15 5G)യാണ് എത്തുന്നത്. 2026 ജനുവരി 6ന് ഈ ഫോണ്‍ ലോഞ്ച് ചെയ്യും. ആഗോള തലത്തില്‍ റെഡ്മി നോട്ട് 15 5ജി ഇതിനകം തന്നെ ലോഞ്ച് ചെയ്തിരുന്നു. ലോഞ്ചിന് മുന്‍പ് തന്നെ ഇതിന്റെ വില ചോര്‍ന്നിരിക്കുന്നു.

ടിപ്സ്റ്റര്‍ അഭിഷേക് യാദവ് ആണ് റെഡ്മി നോട്ട് 15 5ജിയുടെ വില പ്രവചിച്ചിരിക്കുന്നത്. ഇതിന്റെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റ് 22,999 രൂപ വിലയിലാകും ഇന്ത്യയിലെത്തുക എന്ന് അദ്ദേഹം പറയുന്നു. അതേപോലെ റെഡ്മി നോട്ട് 15 5ജിയുടെ 8ജിബി+ 256ജിബി ടോപ് വേരിയന്റിന് 24,999 രൂപ വില വരുമെന്നും ടിപ്സ്റ്റര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ ഫോണിന്റെ വില സംബന്ധിച്ച് റിയല്‍മി നിലവില്‍ ഔദ്യോഗികമായി ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ലോഞ്ചിന് മുന്‍പ് തന്നെ റെഡ്മി നോട്ട് 15 5ജിയുടെ ചില പ്രധാന ഫീച്ചറുകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 പ്രോസസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. മികച്ച സിപിയു, ജിപിയു ഔട്ട്പുട്ടും നാല് വര്‍ഷം വരെ സുഗമമായ ഉപയോഗവും ഉള്ള ചിപ്പ് ഉള്ളതിനാല്‍ പെര്‍ഫോമന്‍സില്‍ ശ്രദ്ധേയമായ കുതിപ്പ് കാണാമെന്ന് ഷവോമി അവകാശപ്പെടുന്നു.

റെഡ്മി നോട്ട് 15 5ജിയുടെ ഗ്ലോബല്‍ വേരിയന്റും ഇതേ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 3 പ്രോസസര്‍ കരുത്തില്‍ തന്നെയാണ് എത്തിയത്. ക്യാമറകളുടെ കാര്യമെടുത്താല്‍, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും 4K വീഡിയോ റെക്കോര്‍ഡിംഗ് പിന്തുണയുമുള്ള, 108MP പ്രൈമറി റിയര്‍ ക്യാമറ ഇതില്‍ ഉണ്ടാകും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 45W ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെ 5,520mAh ബാറ്ററിയാണ് റെഡ്മി നോട്ട് 15 5ജിയില്‍ നല്‍കിയിരിക്കുന്നത്. ഇത്, ഒറ്റ ചാര്‍ജില്‍ 1.6 ദിവസം വരെ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഷവോമി പറയുന്നു. പൊടി, ജല പ്രതിരോധത്തിനായി IP66 റേറ്റിംഗും ഈ ഫോണിലുണ്ട് എന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റും 3,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും വാഗ്ദാനം ചെയ്യുന്ന 6.77 ഇഞ്ച് കര്‍വ്ഡ് AMOLED ഡിസ്‌പ്ലേയും റെഡ്മി നോട്ട് 15 5ജി ഇന്ത്യന്‍ വേരിയന്റില്‍ ഉണ്ട് എന്ന് ആമസോണിലെ മൈക്രോസൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW