Thursday, March 12, 2026 Last Updated 31 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.54 PM

4000 രൂപ ഡിസ്‌കൗണ്ടില്‍ വിവോയുടെ ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ സ്വന്തമാക്കാം

on

വിവോയുടെ ഒരു 5ജി ഫോണ്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ Y സീരീസില്‍ വിവോ അവതരിപ്പിച്ച വിവോ Y58 5ജി (vivo Y58 5G) എന്ന മോഡല്‍ ആണ് ഇപ്പോള്‍ ഏകദേശം 4000 രൂപയ്ക്കടുത്ത് ഡിസ്‌കൗണ്ടില്‍ വാങ്ങാവുന്നത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് വിവോ Y58 5ജിയുടെ സിംഗിള്‍ 8GB + 128GB മോഡലിന് 19,499 രൂപയായിരുന്നു വില. ഇപ്പോള്‍ വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 17499 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 300 രൂപ സ്റ്റുഡന്‍സ് ഡിസ്‌കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകുന്നതിനെക്കാള്‍ മികച്ച വിലക്കുറവില്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഈ വിവോ ഫോണ്‍ കിട്ടും. ഡയറക്ട് ഡിസ്‌കൗണ്ടിന് ശേഷം 16,299 രൂപ വിലയിലാണ് ഇത് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 750 രൂപ ബാങ്ക് ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍, 15549 രൂപ വിലയില്‍ ഈ ഫോണ്‍ സ്വന്തമാക്കാം. വിവിധ ബ്രാന്‍ഡുകളുടെ LCD സ്‌ക്രീനുകളില്‍ വെച്ച് ഏറ്റവും തിളക്കമുള്ള സണ്‍ലൈറ്റ് ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത് എന്നാണ് ലോഞ്ച് സമയത്ത് വിവോ അറിയിച്ചത്. കൂടാതെ ഉപയോക്താക്കളുടെ കണ്ണുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന TUV റൈന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് ഐ കെയര്‍ സര്‍ട്ടിഫിക്കേഷനും ഈ ഡിസ്പ്ലേയ്ക്ക് ഉണ്ട്.

ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 4nm മൊബൈല്‍ പ്ലാറ്റ്‌ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകള്‍) ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 613 GPU, 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72-ഇഞ്ച് (2408×1080 പിക്‌സലുകള്‍) ഫുള്‍ HD+ LCD സ്‌ക്രീന്‍, 1024 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 83% NTSC കളര്‍ ഗാമട്ട് എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകള്‍. 8GB വെര്‍ച്വല്‍ റാമും ഈ ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാനും കഴിയും. വിവോ Y58 5ജിയുടെ റിയര്‍ ക്യാമറ സജ്ജീകരണത്തില്‍ f/1.8 അപ്പേര്‍ച്ചറുള്ള 50MP പിന്‍ ക്യാമറ, f/2.4 അപ്പേര്‍ച്ചറുള്ള 2MP പോര്‍ട്രെയിറ്റ് ക്യാമറ, LED ഫ്‌ലാഷ് എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി f/2.05 അപ്പേര്‍ച്ചറുള്ള 8MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് OS 14ല്‍ ആണ് ഇത് അവതരിപ്പിക്കപ്പെട്ടത്.

സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP64 റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകള്‍, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C, 44W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 165.70x76x7.99 (സുന്ദര്‍ബന്‍സ് ഗ്രീന്‍)/ 8.09 (ഹിമാലയന്‍ ബ്ലൂ) വലിപ്പവും 199 ഗ്രാം ഭാരവും ഇതിനുണ്ട്.

Ads by Google
Ads by Google
TRENDING NOW