Wednesday, March 18, 2026 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.12 AM

നിങ്ങളിലെ വെളിച്ചം എല്ലാക്കാലവും നിലനില്‍ക്കും; ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍

-dulquer

നടനും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ദുൽഖർ സൽമാൻ. മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയവരിൽ ഒരാളാണെന്നും സിനിമാറ്റിക് ഇതിഹാസമായ മനുഷ്യനാണ് ശ്രീനിവാസനെന്നും ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു. തന്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണ് ശ്രീനിവാസനെന്നും ദുൽഖർ പറഞ്ഞു.

‘മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയവരിൽ ഒരാൾ. യഥാർത്ഥത്തിൽ സിനിമാറ്റിക് ഇതിഹാസമായ മനുഷ്യൻ. എന്റെ കുടുംബത്തിന്റെ ഭാഗം തന്നെയാണ് ശ്രീനി അങ്കിൾ. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതും അനുഗ്രഹമായി കരുതുന്നു. നിങ്ങളുടെ വെളിച്ചം എല്ലാക്കാലവും അണയാതിരിക്കും. വിമല ആന്റിക്കും വിനീതിനും ധ്യാനിനും കുടുംബത്തിനുമായി പ്രാർഥിക്കുന്നു’ ദുല്‍ഖര്‍ കുറിച്ചു.

ഇന്നലെ രാവിലെ 8.25ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഡയാലിസിസിനായി കൊണ്ടുപോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10 ന് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

Ads by Google
Sunday 21 Dec 2025 10.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW