Tuesday, March 10, 2026 Last Updated 23 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 08.56 PM

‘‘ലോക’ നിര്‍മ്മിക്കാനുള്ള കാരണമെന്തെ’ന്ന് അനില്‍ കപൂര്‍; ‘മറ്റെന്തിനേക്കാളുമുപരി ‘ഫോമോ’ കൊണ്ടാണ് ഞാനിത് ചെയ്തത്’’ എന്ന് ദുല്‍ഖര്‍ സല്‍മാന്‍

uploads/news/2026/03/828467/Untitled-6.jpg
Dulquer Salmaan answer to Anil Kapoor's question about loka movie (Image Source: Instagram)

മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയ ദുൽഖർ വളരെ ചെറിയ കാലംകൊണ്ടുതന്നെ സിനിമാ ലോകത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കി. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. പാന്‍ ഇന്ത്യന്‍ താരമായ ദുല്‍ഖറിന്റെ കിരീടത്തിലെ ഒരു പൊന്‍തൂവലാണ് ‘ലോക’ എന്ന സിനിമ.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് കല്യാണി പ്രിയദർശൻ നായികയായെത്തിയമലയാളത്തിലെ ആദ്യ ലേഡി സൂപ്പർഹീറോ ചിത്രമായ ‘ലോക’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറർ ഫിലിംസാണ്. പലരും ഈ സിനിമ ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ ദുല്‍ഖര്‍ മുന്നോട്ടു വരുകയായിരുന്നു. ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് തുറന്നിടുന്ന ഈ ചിത്രം നിർമ്മിക്കാന്‍ ദുൽഖർ സൽമാൻ എന്ന ദീർഘവീക്ഷണമുള്ള നിർമ്മാതാവിന് കഴിഞ്ഞു.
ഇപ്പോഴിതാ ‘ലോക - ചാപ്റ്റർ വൺ:ചന്ദ്ര’ എന്ന സിനിമ നിര്‍മ്മിക്കാന്‍ എന്തായിരുന്നു കാരണമെന്ന് ചോദിക്കുകയാണ് ബോളിവുഡിന്റെ എവര്‍ഗ്രീന്‍ സ്റ്റാര്‍ അനില്‍ കപൂര്‍. ദി ഓണേഴ്‌സ് - സെലിബ്രേറ്റിംഗ് എക്‌സലൻസ് പ്രോഗ്രാമിൽ വച്ചാണ് അനില്‍ കപൂര്‍ ഇക്കാര്യം ദുല്‍ഖറിനോട് ചോദിച്ചത്.
‘‘ദുുൽഖർ, എനിക്കൊരു ചോദ്യം ചോദിക്കാമോ? നിങ്ങൾ ഒരു മികച്ച നടനാണ്. ഇതിഹാസ താരം മമ്മൂട്ടിയുടെ മകൻ കൂടിയാണ്...’ എന്നാണ് അനില്‍ കപൂര്‍ ​ചോദിച്ചു തുടങ്ങിയത്.
‘ഒരിക്കലുമില്ല സാർ, ചോദിക്കൂ...’ എന്നായി ദുല്‍ഖര്‍
‘ഈ സിനിമ നിർമ്മിച്ച അനുഭവം എങ്ങനെയായിരുന്നു? നിർമ്മാണം എന്നത് താങ്ക്ലെസ്സായ ഒരു പണിയാണല്ലോ. ഈ സിനിമയുടെ കഥയും തിരക്കഥയും ആദ്യമായി നിങ്ങളുടെ മുന്നിൽ വന്നപ്പോൾ എന്താണ് തോന്നിയത്? ഇതിൽ പണം മുടക്കാൻ നിങ്ങൾ എങ്ങനെയാണ് തീരുമാനിച്ചത്?’ എന്നായിരുന്നു അനില്‍ കപൂറിന്റെ ചോദ്യം.
‘ചോദ്യത്തിന് നന്ദി സാർ. മറ്റ് എന്തിനേക്കാളും ഉപരി ‘ഫോമോ’ കൊണ്ടാണ് ഞാൻ ഇത് ചെയ്തതെന്ന് തോന്നുന്നു. ‘ലോക’യുടെ ഡി.പി.ഒ നിമിഷും ഡൊമിനിക്കും എന്റെ മറ്റൊരു സിനിമയുടെ സെറ്റിൽ വെച്ച് എപ്പോഴും ഈ ചിത്രത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു. പല നിര്‍മ്മാതാക്കളെയും സമീപിച്ച കാര്യം പറയുമായിരുന്നു. ആ സമയത്ത് ഞാൻ അവിടെ ഇല്ലാത്തതുപോലെയാണ് എനിക്ക് തോന്നിയത്. അതുകൊണ്ട് ഞാൻ ചോദിച്ചു, ‘നിങ്ങൾക്ക് എന്നെ കാണുന്നില്ലേ? എനിക്കും ഈ സിനിമ നിർമ്മിക്കാൻ കഴിയില്ലേ?’ എന്ന്.
ഇതൊരു മികച്ച ആശയമാണെന്നും ഒരു വലിയ ഫ്രാഞ്ചൈസി ആയി മാറാൻ ഇതിന് സാധിക്കുമെന്നും എനിക്ക് തോന്നി. അതിന്റെ വിജയത്തിൽ പങ്കാളിയാകാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ഇത് ഇത്ര വലിയ വിജയമാകുമെന്ന് ഞാൻ കരുതിയില്ല. നിങ്ങൾ ഓരോ സിനിമയെയും വിശ്വസിക്കുന്നതുപോലെ ഞങ്ങളും ഓരോ ആശയത്തെയും വിശ്വസിക്കുന്നു. ചിലത് വിജയിക്കും, ചിലത് വിജയിക്കില്ല. പക്ഷേ ഇത് ഞങ്ങളുടെ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു. ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്...’’ എന്നാണ് ദുല്‍ഖര്‍ ഇതിനുള്ള മറുപടി പറഞ്ഞത്.
മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം ടൈറ്റിൽ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ കൂടിയായിരുന്നു ലോകയുടേത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും സംഗീതവും പ്രകടനങ്ങളും കൊണ്ട് ഇന്ത്യൻ സിനിമയെ വിസ്മയിപ്പിക്കുന്ന രീതിയിൽ കഥ പറഞ്ഞ ‘ലോക’, മലയാള സിനിമയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരു നാഴികക്കല്ലായി മാറി. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സ് കൂടിയാണ് ഈ ചിത്രത്തിലൂടെ ആരംഭിച്ചിരിക്കുന്നത് എന്നതും മലയാള സിനിമയിൽ ഒരു പുത്തൻ കാഴ്ചയാണ്.

Ads by Google
Wednesday 04 Mar 2026 08.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW