Wednesday, March 11, 2026 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.11 AM

ബംഗ്ലാദേശിലെ ആള്‍ക്കൂട്ട കൊലപാതകം: 7 പേര്‍ അറസ്‌റ്റില്‍

uploads/news/2025/12/817074/1.jpg

ധാക്ക: ബംഗ്ലാദേശിലെ കലാപത്തിനിടെ മൈമന്‍സിങ്‌ പട്ടണത്തിലെ ഫാക്‌ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 7 പേര്‍ അറസ്‌റ്റില്‍.
വിദ്യാര്‍ഥി കലാപത്തിന്റെ പ്രധാനനേതാവായ ഷറീഫ്‌ ഉസ്‌മാന്‍ ഹാദി (32) മരിച്ചതിനെത്തുടര്‍ന്നാണു ബംഗ്ലാദേശില്‍ സംഘര്‍ഷാവസ്‌ഥ ഉടലെടുത്തത്‌.മൈമെന്‍സിങ്ങില്‍നിന്നുള്ള വസ്‌ത്ര വ്യാപാരിയായിരുന്ന ദിപു ചന്ദ്ര ദാസിനെ, ഇസ്ലാം മതത്തെ അധിക്ഷേപിച്ചുവെന്നാരോപിച്ച്‌ വ്യാഴാഴ്‌ച രാത്രി ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.
ആക്രമണത്തിന്‌ ശേഷം ദീപു ദാസിന്റെ മൃതദേഹം മരത്തില്‍ കെട്ടിയിട്ട്‌ കത്തിച്ചതായി ദൃക്‌സാക്ഷികള്‍ അറിയിച്ചു. ആള്‍ക്കൂട്ടത്തെ നയിച്ചത്‌ ആരാണെന്ന്‌ അറിയില്ലെന്നു ദീപു ദാസിന്റെ പിതാവ്‌ രവിലാല്‍ ദാസ്‌ അറിയിച്ചു. ഫെയ്‌സ്ബുക്ക്‌ വഴിയാണ്‌ മകന്റെ മരണത്തെക്കുറിച്ച്‌ ആദ്യം അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ads by Google
Sunday 21 Dec 2025 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW