Wednesday, March 11, 2026 Last Updated 24 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.11 AM

ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വര്‍ഷം തടവ്‌

uploads/news/2025/12/817073/2.jpg

ലാഹോര്‍: അഴിമതി കേസില്‍ പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും17 വര്‍ഷം തടവ്‌. ഇമ്രാന്‍ ഖാന്‍ തടവില്‍ അഡിയാല ജയിലില്‍ ഒരുക്കിയ പ്രത്യേക കോടതിയില്‍ പ്രത്യേക ജഡ്‌ജി സെന്‍ട്രല്‍ ഷാരൂഖ്‌ അര്‍ജുമന്ദ്‌ ആണ്‌ വിധി പ്രഖ്യാപിച്ചത്‌. ഇമ്രാന്‍ ഖാനും ബുഷ്‌റ ബീബിയും തങ്ങളുടെ സ്‌ഥാനമാനങ്ങള്‍ ദുരുപയോഗം ചെയ്‌തതിനും രാജ്യങ്ങളുടെ സമ്മാനങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ വിശ്വാസ വഞ്ചന നടത്തിയതിനും കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തി.പാകിസ്‌താന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 34, 409 പ്രകാരം ഇമ്രാന്‍ ഖാന്‌ 10 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 5(2) പ്രകാരം അദ്ദേഹത്തിന്‌ 7 വര്‍ഷം കൂടി തടവ്‌ ശിക്ഷയും നല്‍കിയിട്ടുണ്ട്‌. അതേ നിയമ വ്യവസ്‌ഥകള്‍ പ്രകാരം ബുഷ്‌റ ബീബിക്കും സമാന ശിക്ഷ ലഭിച്ചു. രണ്ട്‌ പ്രതികള്‍ക്കും കനത്ത പിഴ ചുമത്തി ജയില്‍ ശിക്ഷയ്‌ക്ക് പുറമേ, കോടതി ഓരോരുത്തര്‍ക്കും 1.64 കോടി രൂപ പിഴ ചുമത്തി. പിഴ അടയ്‌ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അധിക ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന്‌ ജഡ്‌ജി മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Sunday 21 Dec 2025 10.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW