-->
മോസ്‌കോ: പാശ്‌ചാത്യ രാജ്യങ്ങള്‍ റഷ്യയെ ബഹുമാനത്തോടെ പരിഗണിച്ചാല്‍ യുൈക്രനുശേഷം ഇനി മറ്റൊരു യുദ്ധമുണ്ടാകില്ലെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.
യൂറോപ്യന്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകളും പുടിന്‍ തള്ളിക്കളഞ്ഞു. ഇത്തരം വാര്‍ത്തകള്‍ അസംബന്ധമാണെന്നും പുടിന്‍ ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്‌തമാക്കി. 'പുതിയ സൈനിക പ്രവര്‍ത്തനങ്ങള്‍' ഉണ്ടാകുമോ എന്ന ചോദ്യത്തിന്, നിങ്ങള്‍ ഞങ്ങളോട് ബഹുമാനത്തോടെ പെരുമാറിയാല്‍ ഒരു പ്രവര്‍ത്തനവും ഉണ്ടാകില്ലെന്നായിരുന്നു പുടിന്റെ മറുപടി.
അതേസമയം, യുൈക്രന്‍ യുദ്ധം അവസാനിപ്പിക്കാനായി റഷ്യ വിട്ടുവീഴ്‌ച ചെയ്യില്ലെന്നു വര്‍ഷാവസാന വാര്‍ത്താസമ്മേളനത്തില്‍ പുടിന്‍ വ്യക്‌തമാക്കി. വെടിനിര്‍ത്തലിനായി ഒന്നരവര്‍ഷം മുമ്പ് മുന്നോട്ടുവച്ച വ്യവസ്‌ഥകളില്‍ റഷ്യ മാറ്റം വരുത്തിയിട്ടില്ലെന്നും പുടിന്‍ പറഞ്ഞു. അമേരിക്ക മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു പുടിന്‍ ഇക്കാര്യം വ്യക്‌തമാക്കിയത്.