Wednesday, March 11, 2026 Last Updated 41 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 02.53 PM

ഇവിടെ സ്ത്രീകള്‍ താല്‍ക്കാലികമായി 'ഭര്‍ത്താക്കന്മാരെ' വാടകയ്‌ക്കെടുക്കുന്നു

women, rent, husband, service

സ്ത്രീ-പുരുഷ ഭേദമന്യേ ഇന്ന് വീട്ടുജോലികള്‍ ചെയ്യുന്ന രീതിയാണ് ഉള്ളത്. വീട്ടിലെ ജോലി ചെയ്യാന്‍ വേണ്ടി സ്ത്രീകള്‍ താല്‍ക്കാലികമായി 'ഭര്‍ത്താക്കന്മാരെ' വാടകയ്‌ക്കെടുക്കുന്ന ഒരു സ്ഥലത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ലാത്വിയയിലാണ് ഇത്. ഇവിടെ പുരുഷന്മാരുടെ എണ്ണത്തില്‍ വലിയ കുറവാണ് നേരിടുന്നത്.

യൂറോസ്റ്റാറ്റിന്റെ കണക്കനുസരിച്ച്, രാജ്യത്ത് പുരുഷന്മാരെക്കാള്‍ 15.5 ശതമാനം സ്ത്രീകളാണ് കൂടുതല്‍. യൂറോപ്യന്‍ യൂണിയനിലെ ശരാശരി ലിംഗ അന്തരത്തിന്റെ മൂന്നിരട്ടിയിലധികമാണിത്. 65 വയസ്സിനു മുകളിലുള്ളവരില്‍ പുരുഷന്മാരുടെ ഇരട്ടിയിലധികം സ്ത്രീകളുണ്ടെന്ന് 'വേള്‍ഡ് അറ്റ്‌ലസ്' സര്‍വേയും വ്യക്തമാക്കുന്നു. ഉയര്‍ന്ന പുകവലി നിരക്കും ജീവിതശൈലീ രോഗങ്ങളും കാരണം പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം കുറയുന്നതാണ് ലാത്വിയയിലെ ലിംഗ അസമത്വത്തിന് ഒരു പ്രധാന കാരണം. 'വേള്‍ഡ് അറ്റ്‌ലസ്' അനുസരിച്ച്, ലാത്വിയയിലെ 31% പുരുഷന്മാര്‍ പുകവലിക്കുമ്പോള്‍ സ്ത്രീകളില്‍ ഇത് 10% മാത്രമാണ്. പുരുഷന്മാരില്‍ അമിതവണ്ണവും പൊണ്ണത്തടിയും കൂടുതലാണ്. നാട്ടില്‍ അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ പ്രയാസമായതിനാല്‍ പല സ്ത്രീകളും വിദേശത്തേക്കും പോകാറുണ്ട്.

പുരുഷ പങ്കാളികളുടെ അഭാവത്തില്‍ വീട്ടിലെ ദൈനംദിന കാര്യങ്ങള്‍ നിറവേറ്റാന്‍, പല ലാത്വിയന്‍ സ്ത്രീകളും ആശ്രയിക്കുന്നത് വിവിധ ജോലികള്‍ ചെയ്യുന്ന പുരുഷന്മാരെ വാടകയ്ക്ക് നല്‍കുന്ന സേവനങ്ങളെയാണ്. 'കൊമാന്‍ഡ24' പോലുള്ള പ്ലാറ്റ്ഫോമുകള്‍ 'സ്വര്‍ണ്ണക്കൈകളുള്ള പുരുഷന്മാര്‍' എന്ന പേരില്‍ പ്ലംബിങ്, മരപ്പണി, അറ്റകുറ്റപ്പണികള്‍, ടെലിവിഷന്‍ സ്ഥാപിക്കല്‍ തുടങ്ങിയ ജോലികള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുന്നു.

'മണിക്കൂറിനൊരു ഭര്‍ത്താവ്' എന്ന പേരില്‍ ഓണ്‍ലൈനായോ ഫോണിലൂടെയോ ബുക്ക് ചെയ്യാനും ലാത്വിയയില്‍ അവസരമുണ്ട്. പെയിന്റിങ്, കര്‍ട്ടനുകള്‍ ശരിയാക്കല്‍, മറ്റ് അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായും ജോലിക്കാരെ ലഭിയ്ക്കും. പുരുഷന്മാരുടെ ഈ കുറവ് തൊഴിലിടങ്ങളിലും ദൈനംദിന ജീവിതത്തിലും പ്രകടമാണെന്ന് പറയുന്നു. പല സ്ത്രീകളുടെയും സഹപ്രവര്‍ത്തകരെല്ലാം സ്ത്രീകളാണ്. അവരോടൊപ്പം ജോലി ചെയ്യുന്നത് സന്തോഷകരമാണെങ്കിലും, മികച്ച ലിംഗാനുപാതം ഉണ്ടായിരുന്നെങ്കില്‍ സാമൂഹികമായ ഇടപെടലുകള്‍ കൂടുതല്‍ സജീവമാകുമെന്നാണ് ലാത്വിയന്‍ സ്ത്രീകളില്‍ ചിലരുടെ അഭിപ്രായം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW