Wednesday, March 11, 2026 Last Updated 8 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 02.43 PM

മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ വില കുറഞ്ഞു ; സ്വന്തമാക്കാന്‍ ഇതിലും വലിയ അവസരം ഇല്ല

on

മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ വില കുറഞ്ഞു ; സ്വന്തമാക്കാന്‍ ഇതിലും വലിയ അവസരം ഇല്ല

മോട്ടറോളയുടെ എഡ്ജ് സീരീസ് ഫോണ്‍ സ്വന്തമാക്കേണ്ടവര്‍ക്ക് തെരഞ്ഞെടുക്കാന്‍ പാകത്തില്‍ വിവിധ എഡ്ജ് സീരീസ് ഫോണുകള്‍ നിലവിലുണ്ട്. അതില്‍ മികച്ച ഡിസ്‌കൗണ്ടുമായി ഇപ്പോഴും വാങ്ങാന്‍ ലഭ്യമായിട്ടുള്ള ഒരു മോഡല്‍ ആണ് കഴിഞ്ഞ വര്‍ഷം മേയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട മോട്ടറോള എഡ്ജ് 50 ഫ്യൂഷന്‍ (Motorola Edge 50 Fusion 5G). ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടോറോള എഡ്ജ് 50 ഫ്യൂഷന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 22,999 രൂപയും 12GB + 256GB വേരിയന്റിന് 24,999 രൂപയും ആയിരുന്നു വില. എന്നാല്‍ പിന്നീട് പുതിയ എഡ്ജ് 60 ഫ്യൂഷന്‍ എത്തിയപ്പോള്‍ മുന്‍ മോഡല്‍ എന്ന നിലയില്‍ എഡ്ജ് 50 ഫ്യൂഷന്റെ വില കുറഞ്ഞു.

നിലവില്‍ മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ എഡ്ജ് 50 ഫ്യൂഷന് പ്രത്യേക ഡീല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാന മോഡല്‍ 17999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാള്‍ ഏകദേശം 5000 രൂപയോളം കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഇത് വില്‍ക്കുന്നു. ഇത് കൂടാതെ 1500 രൂപ വരെ ബാങ്ക് ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ലഭ്യമായ ബാങ്ക് ഡിസ്‌കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാല്‍ മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് എഡ്ജ് 50 ഫ്യൂഷന്‍ 16,499 രൂപ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. ഫ്‌ലിപ്പ്കാര്‍ട്ടിലും ഈ മോട്ടറോള ഫോണ്‍ 17999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുത്ത ബാങ്ക് കാര്‍ഡുകളില്‍ 5 ശതമാനം ക്യാഷ്ബാക്കും ഫ്‌ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 7s ജെന്‍ 2 4nm മൊബൈല്‍ പ്ലാറ്റ്ഫോം ആണ് മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ കരുത്ത്. ശക്തമായ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഈ ഫോണില്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ സോണി LYT-700C സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ, OIS, 13MP അള്‍ട്രാ-വൈഡ് ക്യാമറ എന്നിവ അടങ്ങുന്നു. സെല്‍ഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്. 6.7 ഇഞ്ച് (2400×1080 പിക്സല്‍) FHD+ 10-ബിറ്റ് OLED എന്‍ഡ്ലെസ് എഡ്ജ് സ്‌ക്രീന്‍, 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 1600 വരെ ബ്രൈറ്റ്‌നസ് എന്നിവയാണ് ഡിസ്‌പ്ലേയുമായി ബന്ധപ്പെട്ട എഡ്ജ് 50 ഫ്യൂഷനിലെ പ്രധാന ഫീച്ചറുകള്‍.

8GB /12GB LPDDR4X റാം, 256GB / 512GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകള്‍, ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ സിം, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, IP68 റേറ്റിങ്, 68W ടര്‍ബോ പവര്‍ ഫാസ്റ്റ് ചാര്‍ജിംഗുള്ള 5000mAh ബാറ്ററി, 5G SA/NSA, ഡ്യുവല്‍ 4G VoLTE എന്നീ ഫീച്ചറുകളും ഇതിലുണ്ട്. ഹോട്ട് പിങ്ക്, മാര്‍ഷ്മാലോ ബ്ലൂ, ഫോറസ്റ്റ് ബ്ലൂ, ഫോറസ്റ്റ് ഗ്രീന്‍ കളര്‍ ഓപ്ഷനുകളില്‍ വാങ്ങാനാകും.

Ads by Google
Ads by Google
TRENDING NOW