Saturday, March 14, 2026 Last Updated 26 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 01.23 PM

കഷ്ടപ്പാടുകള്‍ നിറഞ്ഞ ജോലി, ആകെ തരുന്നത് വല്ലപ്പോഴുമുള്ള തുച്ഛമായ ശമ്പളം: ഗാര്‍ഹിക തൊഴിലാളികളുടെ അവസ്ഥ വീണ്ടും ചര്‍ച്ചയാകുന്നു

young, woman, note, reveal, domestic, workers, right

വളരെയധികം കഷ്ടപ്പാടുകളിലൂടെയാണ് ഗാര്‍ഹി തൊഴിലാളികള്‍ കടന്നുപോകുന്നത്. ലോകമെമ്പാടും ഇവരുടെ അവകാശ സംരക്ഷണത്തിനായി പല നിയമങ്ങളും നിലവിലുണ്ടെങ്കിലും അവ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്നത് വലിയൊരു ചോദ്യമാണ്. തൊഴിലുടമയില്‍ നിന്ന് നേരിടേണ്ടി വരുന്ന കഠിനമായ സാഹചര്യങ്ങളെക്കുറിച്ച് സിംഗപ്പൂരിലെ ഒരു വിദേശ വീട്ടുജോലിക്കാരി തുറന്ന് പറഞ്ഞതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. തനിക്ക് ലഭിക്കുന്നത് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമാണെന്നും ജോലിക്ക് നില്‍ക്കുന്ന വീട്ടിലേക്കുള്ള നിത്യ ചെലവുകള്‍ക്ക് പോലും സ്വന്തം കൈയ്യില്‍ നിന്നും പണം ചെലവാകുന്ന സാഹചര്യമാണെന്നും അവര്‍ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ഈ കുടുംബത്തോടൊപ്പം ജോലി ചെയ്യുന്നു. ജോലിയില്‍ പ്രവേശിച്ച ആദ്യത്തെ മൂന്ന് മാസത്തോളം ആ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങള്‍, ലഘുഭക്ഷണങ്ങള്‍, മറ്റ് വീട്ടുസാധനങ്ങള്‍ എന്നിവയെല്ലാം സ്വന്തം ശമ്പളത്തില്‍ നിന്നാണ് വാങ്ങിയിരുന്നതെന്നും അവര്‍ വെളിപ്പെടുത്തി. തുടക്ക കാലത്ത് വീട്ടിലെ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നിഷേധിക്കപ്പെട്ടു. മാസങ്ങളോളം ശമ്പളം വൈകുന്നത് പതിവാണെന്നും ഇവര്‍ ആരോപിച്ചു. വിശ്രമമില്ലാതെ രാത്രി 11 മണി വരെ നീളുന്ന കഠിനമായ ജോലിയാണ് ചെയ്യേണ്ടത്. അമിതമായ മാനസിക സമ്മര്‍ദ്ദവും അദ്ധ്വാനവും കാരണം തന്റെ ശരീരഭാരം കുറയുകയും ആരോഗ്യത്തെ അത് ബാധിക്കുകയും ചെയ്തു.

അവധി ദിവസങ്ങളില്‍ പോലും അര്‍ദ്ധരാത്രി വരെ ജോലി ചെയ്യേണ്ടി വരുന്നു. തന്റെ തൊഴിലുടമയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം ശാരീരികമായും മാനസികമായും തളര്‍ത്തുന്നതാണെന്ന് അവര്‍ കുറിച്ചു. എന്നാല്‍, കുറിപ്പില്‍ ജോലിക്കാരിയുടെയോ തൊഴിലുടമയുടെയോ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. തനിക്ക് തൊഴിലുടമയെ മാറ്റണമെന്ന് ഉണ്ടെന്നും എന്നാല്‍, മുന്‍പ് കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മോശം റെക്കോര്‍ഡ് ഉള്ളതിനാല്‍ എന്താണ് ചെയ്യുക എന്നറിയില്ലെന്നും യുവതി പറയുന്നു. എന്നാല്‍, സമൂഹ മാധ്യമത്തില്‍ യുവതിയുടെ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട പലരും സ്വന്തം ആരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തി ഉടന്‍ തന്നെ ജോലി മാറുന്നതാണ് നല്ലതെന്ന നിര്‍ദ്ദേശമാണ് അവര്‍ക്ക് നല്‍കിയത്.

Ads by Google
Saturday 20 Dec 2025 01.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW