Thursday, March 12, 2026 Last Updated 16 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 12.39 PM

ക്ഷേത്രത്തിലെത്തിയ സഹോദരങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്ത് വനിത പോലീസ് ഉദ്യോഗസ്ഥ: ദൃശ്യങ്ങള്‍ പുറത്ത്

UP, woman, police, officer, question, siblings

ഒരു ക്ഷേത്രത്തില്‍ സഹോദരീസഹോദരന്മാരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. കുറച്ച് പെണ്‍കുട്ടികളുടെ സമീപത്തായി ഒരു ആണ്‍കുട്ടി നില്‍ക്കുന്നതും വനിതാ പോലീസുകാരി അവരെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അവര്‍ തമ്മിലുള്ള ബന്ധം സ്ഥരീകരിക്കാനായി ഉദ്യോഗസ്ഥ അവരുടെ മാതാപിതാക്കളെ വിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.

ക്ഷേത്രത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവത്തിന്റെ വിശദാംശങ്ങളും പുറത്തുവന്നു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ശീത്‌ല മാതാ ക്ഷേത്രത്തില്‍ നിന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുള്ളതെന്ന് സ്ഥിരീകരിച്ചു. വീഡിയോയില്‍ കാണുന്ന വനിതാ ഓഫീസര്‍ അന്ന് മൗവിലെ വനിതാ പോലീസ് സ്‌റ്റേഷന്‍ ചുമതല വഹിച്ചിരുന്ന മഞ്ജു സിംഗ് ആണ്.

ക്ഷേത്ര പരിസരത്ത് ചുറ്റിനടന്ന പെണ്‍കുട്ടികളെ മഞ്ജു സിംഗ് ചോദ്യം ചെയ്യുകയായിരുന്നു. അവരോടൊപ്പം ഒരു ആണ്‍കുട്ടിയും ഉണ്ട്. ഓഫീസര്‍ അവരെ കുറിച്ചും കുടുംബത്തെ കുറിച്ചുമെല്ലാം അവരോട് ചോദിക്കുന്നുണ്ട്. എന്തിനാണ് അവിടെ വന്നതെന്നും എവിടെ നിന്നാണ് വരുന്നതെന്നും പെണ്‍കുട്ടികളോട് ചോദിക്കുന്നുണ്ട്. തങ്ങളുടെ കൂടെയുള്ള ആണ്‍കുട്ടി തന്റെ സഹോദരനാണെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ ഓഫീസറോട് പറഞ്ഞു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കാനായി ഓഫീസര്‍ അവരുടെ മാതാപിതാക്കളെ ഫോണില്‍ വിളിക്കുകയായിരുന്നു.

ശളഐശകുട്ടികള്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് സ്ഥിരീകരിക്കാനാണ് അവര്‍ മാതാപിതാക്കളെ വിളിച്ച് സംസാരിച്ചത്. ഒരിക്കലും പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് കറങ്ങി നടക്കരുതെന്നും എപ്പോഴും മാതാപിതാക്കള്‍ക്കൊപ്പം പുറത്തുപോകണമെന്നും ഓഫീസര്‍ അവരെ ഉപദേശിക്കുന്നതും കേള്‍ക്കാം. പെണ്‍കുട്ടി സഹോദരനാണെന്നും കുട്ടികള്‍ ക്ഷേത്രത്തില്‍ പോയ കാര്യവും മാതാപിതാക്കള്‍ സ്ഥിരീകരിച്ചതായി പോലീസ് പിന്നീട് പറഞ്ഞു. അവരെല്ലാവരും ഗാസിപൂര്‍ ജില്ലയില്‍ നിന്നുള്ളവരാണെന്നും പോലീസ് പറഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമാണിതെന്ന് പോലീസ് വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW