-->
തിരുവനന്തപുരം : ശാന്തിക്കാരന്റെ നഗ്നതാപ്രദര്‍ശനം സമൂഹത്തെ അറിയിച്ച വിധവയും അശരണയുമായ തത്കാലിക ജീവനക്കാരിക്ക് ദേവസ്വം ബോര്‍ഡിന്റെ തൊഴില്‍ വിലക്ക്!. കോട്ടയം ജില്ലയിലെ പ്രസിദ്ധമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ക്ഷേത്ര ശ്രീകോവിലില്‍ ശാന്തിക്കാരനെ നഗ്‌നനായി വനിതാ ജീവനക്കാരി കണ്ടത്. ഇതിനെതിരേ നല്‍കിയ പരാതിയില്‍ ദേവസ്വം ബോര്‍ഡ് നടപടി എടുക്കാത്തത് 'മംഗളം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വിവാദം ആയതോടെയാണ് ജീവനക്കാരിയെ ജോലിയില്‍നിന്നും വിലക്കിയത്.
ഏറ്റുമാനൂര്‍ ഗ്രൂപ്പിപ്പെട്ട ശാന്തിക്കാരന്റെ ഭാഗത്തുനിന്നുണ്ടായ നഗ്നതാപ്രദര്‍ശനം പരാതിയായി ദേവസ്വം അധികൃതര്‍ക്ക് തത്കാലിക ജീവനക്കാരി നല്‍കുകയായിരുന്നു. പരാതിക്കാരി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍, സ്ഥിരം ജീവനക്കാര്‍ അവധി എടുക്കുമ്പോള്‍ പകരം ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആളാണ്. ക്യാന്‍സര്‍ ബാധിച്ചു മരിച്ച ഭര്‍ത്താവിന്റെ ചികിത്സ ആവശ്യത്തിനു എടുത്ത ലോണ്‍ അടയ്ക്കാന്‍ നിര്‍വാഹമില്ലാതെ ബുദ്ധിമുട്ടുന്ന പരാതിക്കാരിക്കു ദേവസ്വം ബോര്‍ഡിന്റെ തൊഴില്‍വിലക്ക് ഇരുട്ടടിയായി. ദേവസ്വം ബോര്‍ഡില്‍ പരാതി കൊടുത്തിട്ട് കളങ്കിതനായ ശാന്തിക്കാരനെതിരേ യാതൊരു നടപടിയും ഇന്നേവരെ ഉണ്ടായില്ലെന്നുമാത്രമല്ല മൂന്നുവര്‍ഷ കാലാവധി തികഞ്ഞിട്ടും ഇയാളെ അവിടെ തന്നെ നിലനിര്‍ത്തിയിരിക്കുന്നു. സ്ത്രീകളായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറും, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറും ഉള്‍പ്പെടെയുള്ളവരെ പരാതിക്കാരി നേരില്‍ കണ്ട് സത്യസ്ഥിതി ബോധിപ്പിച്ചിട്ടും ഇവര്‍ യാതൊരു അനുകൂല നിലപാടും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. പരാതിയില്‍ ഉള്‍പ്പെട്ട ശാന്തിക്കാരന്‍ കോട്ടയം ഗ്രൂപ്പില്‍ ജോലി ചെയ്തപ്പോള്‍ സമാന രീതിയില്‍ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
പരാതികളില്‍ നടപടി എടുക്കേണ്ട ചില ജീവനക്കാര്‍ക്കെതിരേ ദേവസ്വം ഓബുഡ്‌സ്മാനു നല്‍കിയ പരാതിയിലെ മുഖ്യസാക്ഷി ആണ് പരാതിക്ക് ഇടയാക്കിയ ശാന്തി, ഈ കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി പറയാന്‍ അന്ന് ഈ ദേവസ്വത്തില്‍ ശാന്തിക്കാരന്‍ നടത്തിയ അനധികൃത പണപ്പിരിവ് വിവാദമായിരുന്നു. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ശാന്തിക്കാരനെതിരേ കൊടുത്ത പരാതി അന്വേഷിക്കാനെത്തിയ ദേവസ്വം വിജിലന്‍സ് പരാതിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ സാധ്യതയുള്ളവരെ ഒഴിവാക്കിയതും വിവാദം ആയിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18-ന് നടന്ന സംഭവത്തില്‍ പ്രാഥമിക അനേഷണത്തില്‍ ശാന്തിക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ഇയാള്‍ക്കെതിരേ നടപടി എടുക്കാതെ ദേവസ്വം ബോര്‍ഡ് സംരക്ഷിക്കുകയാണ്. തെളിവെടുപ്പില്‍ ശാന്തിക്കാരന്‍ തന്നെ കുറ്റം ഏറ്റുപറഞ്ഞിട്ടും ഇയാളെ അതേ ക്ഷേത്രത്തില്‍ തന്നെ തുടരാന്‍ ബോര്‍ഡ് അനുവദിക്കുകയും ചെയ്തു.
സംഭവദിവസം ഈ ക്ഷേത്രത്തിലെ കഴകക്കാരന്‍ ഏറ്റുമാനൂരില്‍ ഡ്യൂട്ടിക്ക് പോയതിനെത്തുടര്‍ന്ന് ഇവിടെ മാലകെട്ടുന്ന സ്ത്രീയാണ് പകരം ജോലി നോക്കിയത്. ഇവര്‍ ജോലിക്ക് ശേഷം ഇറങ്ങുന്നു എന്ന് പറയാന്‍ ശ്രീകോവിലിനു മുന്നില്‍ ചെന്നപ്പോള്‍ ആണ് ശാന്തിക്കാരനെ ഇത്തരത്തില്‍ കാണുന്നത്. ഇവര്‍ വൈകൃതം കണ്ട് ഭയന്ന് ഇറങ്ങി ഓടിയപ്പോള്‍ പിന്നാലെ എത്തിയ ശാന്തിക്കാരന്‍ ഇവിടെ കണ്ടത് പുറത്തു പറയരുരെന്ന് താക്കിത് ചെയ്തു.എന്നാല്‍ ഇവര്‍ സംഭവം പുറത്തു ഉണ്ടായിരുന്നവരോട് പറയുകയും പരാതി നല്‍കുകയുമായിരുന്നു