Thursday, March 12, 2026 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 12.41 PM

ഈസക്കയുടെ ജ്വലിക്കുന്ന ഓർമ്മകളിൽ ഖിഫ് സൂപ്പർ കപ്പ് ഫൈനൽ ഇന്ന്

uploads/news/2025/12/816830/supercup.gif

ദോഹ :കാൽപന്തിനോടു ള്ളപ്രണയംഅവസാനശ്വാസംവരെ കാത്തുസൂക്ഷിച്ച ഈസക്കയുടെ ജ്വലിക്കുന്ന ഓർമ്മകളിൽ ഖിഫ് സൂപ്പർ കപ്പ് ഫൈനൽ ഇന്ന് നടക്കും.ഖത്തറിലെ മികച്ച ഫുട്‌ബോൾ സംഘാടകനായിരുന്ന ഈസക്കയുടെ ഓർമ്മദിനത്തിന്ഒരാണ്ട്തികയാൻ രണ്ടു മാസങ്ങൾ മാത്രം ശേഷിക്കയാണ് ഖത്തർ ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തിന്റെ കലാശപോരാട്ടത്തിന് ഇന്ന് ഹിലാലിലെ അൽ അഹ് ലി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. പ്രവാസിഫുട്ബോള്‍ സംഘാടന രംഗത്ത്‌ ദീർഘകാലം ഖത്തർ ഇന്ത്യൻ ഫുട്‌ബോൾ ഫോറത്തിന്റ അമരക്കാരനായിരുന്ന ഈസക്ക ഓരോ ടൂര്‍ണമെന്റിനും മാസങ്ങള്‍ക്കു മുന്‍പേ ഏകോപനങ്ങൾക്ക്ചുക്കാൻ പിടിച്ചു തുടങ്ങും.

ഫുട്‌ബോള്‍ മേളകള്‍ ഒരുക്കുന്നതിനിടയില്‍ രാപകലുകളെ മറന്നുപോയ ഒരുപാട് കഥകളുണ്ട് ഇസക്കെയെ കുറിച്ച് പറയാൻ ഓരോ സഹപ്രവർത്ത
കർക്കും.ഹൃദയത്തിൽ ഫുട്‌ബോളിന്റെ താളമിടിക്കുന്നവർ ഒഴുകിയെത്തിച്ചേരുന്ന ഇടംകൂടിയായിരുന്നു ഈസക്കയുടെ സൗഹൃദ വലയം.സ്റ്റേഡിയത്തിലെ ഗ്രൗണ്ടും ഗാലറിയുമൊരുക്കല്‍, ടീമുകളെ തീരുമാനിക്കല്‍, ഫിക്സ്ചര്‍ തയ്യാറാക്കല്‍ എല്ലായിടത്തും ഈസക്കയുടെ കണിശമായ മേൽനോട്ടമുണ്ടാകും.
ടൂർണ്ണമെന്റിന്റെ ആദ്യ വിസിൽ മുഴങ്ങികലാശപോരിന്റെ അവസാന വിസലൂതുന്നതുവരെയുള്ള കളിയാസ്വാദകരുടെ പൾസ്അറിഞ്ഞ ഈസക്കയുടെ ഏകീകരണം ഖിഫ് ടൂര്‍ണമെന്റുകളെ ജനകീയമാക്കി. ഇന്ത്യൻ എംബസിയുടെ അനുബന്ധ കായിക സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്റർ
അഡ്വവൈസറി കൗൺസിൽ ചെയർമാൻ,ഫുട്‌ബോൾ സംഘാടകൻ, കെ എം സി സി നേതാവ്‌, വാണിജ്യ പ്രമുഖൻ,ജീവകാരുണ്യ പ്രവർത്തകൻ എന്നി നിലകളിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്ന ഈസക്ക കർക്കശക്കാരനായ ഭരണാധികാരിയും
സംഘാടകനുമായിരുന്നു.

ഖത്തറിലെയും നാട്ടിലെയും അനവധി സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ രക്ഷാധികാരി കൂടിയായിരുന്ന ഈസക്ക മാപ്പിളപാട്ടിനെയും
ആരംഗത്തെ പ്രതിഭകളെയും അകമഴിഞ്ഞ്പ്രോത്സഹിപ്പിച്ചിരുന്നു. കലാസാംസ്‌കാരികവേദികളിൽ സ്വരമായി ഒഴുകിയും വാക്കുകളിൽ ചിന്തയായി തെളിഞ്ഞും ദോഹയുടെ ഹൃദയം കീഴടക്കിയ ഈസക്ക ബിസിനസ്സിൽ ലാഭത്തിന്റെ കണക്കുകളിലും നിസ്സഹായരായ മനുഷ്യരെ ചേർത്തുപിടിച്ച
കരുണയുടെ വഴിയാത്രികനായിരുന്നു.ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്ഈസക്കയുടെ അകാലത്തിലുള്ള വേർപാട് തീരാനഷ്ടം തന്നെയാണ്.
കഴിഞ്ഞതവണ നടന്ന ഖിഫ് പതിനഞ്ചാം സീസണിൽ മലപ്പുറം സൂപ്പർ കപ്പ് ഉയർത്തിയ നിമിഷം അണപൊട്ടിയൊഴുകിയ ഈസക്കയുടെ ആഹ്ലാദം ഇന്നും കാലാതീതമായൊരു സംഗീതം പോലെ ദോഹയുടെ ഓർമ്മകളിൽ അലയടിക്കുന്നുണ്ട്.

ആ സ്മരണകളുടെ തീപ്പൊരി നെഞ്ചിലേറ്റിയാകും ഇന്നത്തെ കലാശപോരിൽ തൃശൂരിനെതിരെ മലപ്പുറംവീണ്ടും ബൂട്ടുകെട്ടുക.ഖിഫ് സൂപ്പർ
കപ്പിന്റെ ആവേശം അവസാനിക്കുമ്പോൾ വരും ദിവസങ്ങളിൽ കാലം കടന്നാലും മായാത്ത സ്നേഹസ്മരണയായി ഖിഫ് ഈസക്ക സെവൻസിന്
തുടക്കം കുറിക്കും. ഇരുനൂറിലേറെ കളിക്കാർ ഇതിനോടകം റെജിസ്റ്റർ ചെയ്തു കഴിഞ്ഞഈസക്ക സെവൻസിൽ 16 ഫ്രാഞ്ചൈസികളാണ് ടീമുകളെ അണിനിരത്തുക. ഫെബ്രുവരിയിൽ ഈസക്കയുടെ ഓർമ്മദിനത്തോടനുബന്ധിച്ച് ഫൈനൽ നടക്കുന്നരീതിയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മൈതാനത്തിന്റെ ഓരോ ശ്വാസത്തിലുംഓർമ്മകൾ ഉണരുന്ന കായികോത്സവമാകും ഖിഫ്ഈസക്ക സെവൻസ്.

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW