Wednesday, March 11, 2026 Last Updated 4 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 12.37 PM

സഞ്ജബീൽഖത്തർ: ഓർഡർ–ഈറ്റ്–വിൻ ; ഭാഗ്യശാലിക്ക് ജെറ്റോർ T2 സമ്മാനം

uploads/news/2025/12/816828/karak.gif

ദോഹ: ഖത്തറിൽ കരക്ക്–ബർഗറിനെ സ്വദിഷ്ടമാക്കിയ സഞ്ജബീൽ കഫറ്റീരിയയുടെ പത്താംവാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓർഡർ–ഈറ്റ്–വിൻ’ പ്രമോഷൻ കാമ്പെയ്‌നിലെ മെഗാ വിജയിയെ പ്രഖ്യാപിച്ചു. ഭാഗ്യനറുക്കെടുപ്പിലൂടെ മുഹമ്മദ് മീത്തലെ പുതുക്കുടി ഗ്രാൻഡ്
പ്രൈസായ ജെറ്റോർ T2 ആഡംബര എസ്‌യുവി സ്വന്തമാക്കി.2025 സെപ്റ്റംബർ 16 മുതൽ ഡിസംബർ 16 വരെ നടന്ന പ്രമോഷൻ കാലയളവിൽ, സഞ്ജബീലിന്റെ ഖത്തറിലെ ശാഖകളിൽനിന്ന് 50 റിയാലിനും അതിനും മുകളിലും ഭക്ഷണം കഴിച്ച ഉപഭോക്താക്കൾക്കായി നടത്തിയ
നറുക്കെടുപ്പിലാണ്ഭാഗ്യശാലിക്ക് ആഡംബര എസ്‌യുവി സമ്മാനമായി നൽകിയത്.

വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് വിജയിയെ തിരഞ്ഞെടുത്തത്. ജെറ്റോർ T2
ഗ്രാൻഡ് പ്രൈസിനുപുറമെ നിരവധി ഉപഭോക്താക്കൾക്ക് 50 റിയാൽ മൂല്യമുള്ള ഫുഡ് വൗച്ചറുകളും വിതരണം ചെയ്തു.ചടങ്ങിൽ സഞ്ജബീൽ ചെയർമാൻ മുഹമ്മദ് ഔജാൻ അൽ ഹാജിരി, പാർട്ടണർമാരായ അബ്ദുൾ ഗഫൂർ മക്കേത്തേരി, ഷാനവാസ് ടി.ഐ, ഷബീർ ഷംറാസ്, സമദ് വി, ഷഹീദ് എം.കെ, അഫ്‌സർ പദീൻഹാരെ പുനത്തിൽ എന്നിവർ പങ്കെടുത്തു. സ്വദേശികളുടെയും പ്രവാസികളുടെയും തുടർച്ചയായ പിന്തുണയാണ് ഒരു പതിറ്റാണ്ട് നീണ്ട യാത്രയിൽ കരുത്തായതെന്ന് മാനേജ്‌മെന്റ് പറഞ്ഞു.

2015-ൽ ഐൻ ഖാലിദിൽ ചെറിയൊരു ഔട്ട്‌ലെറ്റായി ആരംഭിച്ച സഞ്ജബീൽ കഫറ്റീരിയ, ഇന്ന് ഖത്തറിലുടനീളം ഒമ്പത് ശാഖകളുമായി പ്രവർത്തിക്കുന്ന ജനപ്രിയ ഭക്ഷണശൃംഖലയായി വളർന്നു. ഗുണമേന്മയുള്ള ഭക്ഷണവും മിതമായ നിരക്കുമാണ് ബ്രാൻഡിനെ വിപണിയിൽ വേറിട്ടതാക്കുന്നത്.ഭാവിയിൽ കൂടുതൽ ശാഖകൾ ആരംഭിച്ച് സേവനം വിപുലീകരിക്കുമെന്നും, ഗുണമേന്മയും ഉപഭോക്തൃ സംതൃപ്തിയും മുൻനിർത്തിയുള്ള ബിസിനസ്
സമീപനം തുടരുമെന്നും സഞ്ജബീൽ മാനേജ്‌മെന്റ് വ്യക്തമാക്കി.

ഷഫീക്ക്‌ അറക്കൽ

Ads by Google
Ads by Google
TRENDING NOW