Saturday, March 14, 2026 Last Updated 27 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 10.40 AM

ശബരിമല റോഡില്‍ പരിക്കേറ്റ നിലയില്‍ മ്ലാവ്: രക്ഷകരമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

sambar-deer,rescue, sabarimala, road

ശബരിമല റോഡില്‍ പ്‌ലാപള്ളി ഫോറസ്റ്റ് സ്‌റ്റേഷന് സമീപം പരുക്കേറ്റ് കിടന്ന മ്ലാവിനെ രക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വാഹനമിടിച്ചത് ആകാമെന്നാണ് കരുതുന്നത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന കോന്നി എഫിഒയെ വിവരമറിയിക്കുകയും ചെയ്തു. കാലൊടിഞ്ഞ മ്ലാവിന് പ്ലാപള്ളി ഫോറസ്റ്റ് സ്‌റ്റേഷനില്‍ വച്ച് ചികിത്സ നല്‍കി. കാലില്‍ പ്ലാസ്റ്റര്‍ ചെയ് മ്ലാവിനെ കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ കൃത്യമായി ഭക്ഷണമെല്ലാം കഴിക്കുന്നുണ്ട്. പൂര്‍ണ ആരോഗ്യവാനായാല്‍ മ്ലാവിനെ കാട്ടിലേക്ക് തിരിച്ചുവിടാനാണ് തീരുമാനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW