Saturday, March 14, 2026 Last Updated 15 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 10.11 AM

' കഴുതപ്പുലികളേക്കാള്‍ മോശമായി പെരുമാറുന്ന ഒരു കൂട്ടം പുരുഷന്മാര്‍' ; നിധിക്കെതിരായ അക്രമത്തില്‍ ചിന്മയി

slams, fans

നടി നിധി അഗര്‍വാളിനെതിരായ ആരാധകരുടെ അതിക്രമത്തെ അപലപിച്ച് ഗായിക ചിന്മയി. ഇത്തരം ആളുകള്‍ കഴുതപ്പുലികള്‍ക്കുപോലും അപമാനമാണെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആള്‍ക്കൂട്ടത്തിന് നടുവില്‍ അകപ്പെട്ട നിധിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

'' കഴുതപ്പുലികളേക്കാള്‍ മോശമായി പെരുമാറുന്ന ഒരു കൂട്ടം പുരുഷന്മാര്‍. വാസ്തവത്തില്‍, കഴുതപ്പുലികളെ എന്തിന് അമപാനിക്കണം? സമാന ചിന്താഗതിയുളള പുരുഷന്മാരെ ഒരുമിച്ചുകൂട്ടിയാല്‍ അവര്‍ ഒരു സ്ത്രീയെ ഇങ്ങനെ ഉപദ്രവിക്കും. എന്തുകൊണ്ടാണ് ഏതെങ്കിലും ദൈവം അവരെ എല്ലാവരെയും കൊണ്ടുപോയി മറ്റൊരു ഗ്രഹത്തില്‍ ആക്കാത്തത്?'' ചിന്മയി ചോദിച്ചു.

ഓഡിയോ ലോഞ്ച് ചടങ്ങിനുശേഷം പുറത്തുവന്ന നിധിയുടെ അരികിലേക്ക് ആരാധകര്‍ ഇരെച്ചത്തുകയായിരുന്നു. നടിയെ തൊടാനും വസ്ത്രം പിടിച്ചുവലിക്കാനുമെല്ലാം ആരാധകര്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.

നിധി അഗര്‍വാളിനൊപ്പം നിന്നുളള ഫോട്ടോ എടുക്കാന്‍ ആരാധകര്‍ കൂട്ടത്തോടെ വന്നതാണ് തിക്കിനും തിരക്കിനും കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരുവിധത്തിലാണ് അവര്‍ കാറില്‍ കയറി സ്ഥലത്തുനിന്ന് പോയത്. തിരക്കുകാരണം വളരെയധികം അസ്വസ്ഥത പ്രകടിപ്പിക്കുന്ന നടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW