-->
നടനും ടിവികെ നേതാവുമായ വിജയ്‌യുടെ വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. വിജയ്‌യും സംഗീതയും തമ്മില്‍ വേര്‍പിരിയാന്‍ കാരണം നടനും തൃഷയും തമ്മിലുളള ബന്ധമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ഇരുവരും ഒരുമിച്ച് വിവാവിരുന്നിനെത്തിയത് വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ തൃഷയ്ക്ക് ഇതേക്കുറിച്ച് പൊതുവിടത്തില്‍ ചോദ്യം നേരിടേണ്ടിവന്നിരിക്കുകയാണ്.
ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ തൃഷയോട് ചില പാപ്പരാസികള്‍ വിജയ്‌യെക്കുറിച്ചും അദ്ദേഹത്തിനൊപ്പം നിര്‍മാതാവ് കല്‍പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിന് എത്തിയതിനേക്കുറിച്ചും ചോദിച്ചു. എന്നാല്‍ ഇതിനോട് കേട്ടഭാവം നടിക്കാതെ തൃഷ നടന്നുനീങ്ങുകയായിരുന്നു. ഇപ്പോഴുയര്‍ന്ന വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ക്യാമറകളിലേക്ക് നോക്കുകപോലും ചെയ്യാതെ താരം പോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
ഫെബ്രുവരി 27-നാണ് ചെങ്കല്‍പേട്ട് കുടുംബകോടതിയില്‍ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. നോട്ടീസില്‍ സംഗീത നിരവധി കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും, ' ഒരു നടിയുമായുളള അവിഹിത ബന്ധം' എന്ന പരാമര്‍ശമാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. തൃഷയാണ് ആ നടിയെന്ന് ഇതിനു പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇത്തരം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെയാണ് തൃഷയോടൊപ്പം വിജയ് വിവാഹസത്കാരത്തില്‍ പങ്കെടുത്തത്. വിവാഹസല്‍ക്കാര വേദിയില്‍ ഒരേ കാറിലെത്തിയ താരങ്ങള്‍ സമാന നിറങ്ങളിലുളള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഈ ഒത്തുചേരല്‍, വിജയ് - തൃഷ ബന്ധത്തെക്കുറിച്ചുളള മുന്‍കാല ഊഹാപോഹങ്ങള്‍ക്ക് പുതിയ മാനം നല്‍കിയെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. അതേസമയം സംഗീത ഫയല്‍ ചെയ്ത വിവാഹമോചന ഹര്‍ജിയില്‍ ഏപ്രില്‍ 20-ന് നേരിട്ട് ഹാജരാകാന്‍ വിജയ്‌യോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.