-->
വാഷിങ്‌ടണ്‍: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവും യുദ്ധ ലേഖകനുമായ പീറ്റര്‍ അര്‍നെറ്റ് (91) അന്തരിച്ചു. പ്രോസ്‌റ്റേറ്റ് കാന്‍സറിനെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ഇറാഖ്, വിയറ്റ്‌നാം, എല്‍ സാല്‍വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി യുദ്ധങ്ങള്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 1966ല്‍ വിയറ്റ്‌നാം യുദ്ധം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അദ്ദേഹത്തിനു പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്. എ.പിയുടെ വിയറ്റ്‌നാം യുദ്ധ റിപ്പോര്‍ട്ടര്‍ എന്ന നിലയിലാണ് അദ്ദേഹം രാജ്യാന്തര പ്രശസ്‌തനായത്. 1962 മുതല്‍ 1975ല്‍ വിയറ്റ്‌നാം യുദ്ധത്തിന്റെ അവസാനം വരെ അദ്ദേഹം യുദ്ധ ലേഖകനായി പ്രവര്‍ത്തിച്ചു. യുദ്ധമുഖങ്ങളില്‍ സൈനികരോടൊപ്പം സഞ്ചരിക്കാറുണ്ടായിരുന്നു.1981ല്‍ എ.പി. വിട്ട് സി.എന്‍.എന്നില്‍ല്‍ ചേര്‍ന്ന അദ്ദേഹം ഗള്‍ഫ് യുദ്ധം റിപ്പോര്‍ട്ട് ചെയ്‌തു. ബാഗ്‌ദാദില്‍ താമസിച്ച ചുരുക്കം പാശ്‌ചാത്യ ലേഖകരില്‍ ഒരാളായിരുന്നു അദ്ദേഹം.