-->
ക്വിറ്റോ: മയക്കുമരുന്നു മാഫിയകളുടെ ആക്രമണം രൂക്ഷമായ ഇക്വഡോറില്‍ ഫുട്‌ബോള്‍താരം വെടിയേറ്റു മരിച്ചു. ബാഴ്‌സലോണ പ്രതിരോധനിരക്കാരനും മുന്‍ ദേശീയ താരവുമായ മാരിയോ പിനീഡ (33) ആണ് കൊല്ലപ്പെട്ടത്.
തലസ്‌ഥാനമായ ക്വിറ്റോയില്‍നിന്ന് 265 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്‌ഥിതി ചെയ്യുന്ന ഗ്വായാക്വിലിന്റെ വടക്കേ അറ്റത്തുള്ള സാമന്‍സ് മേഖലയില്‍ ബുധനാഴ്‌ചയായിരുന്നു സംഭവം.മോട്ടോര്‍ സൈക്കിളുകളില്‍ സഞ്ചരിച്ച രണ്ടുപേര്‍ പിനെഡയെ ആക്രമിച്ചതായും അവര്‍ അദ്ദേഹത്തിനും അമ്മയ്‌ക്കും മറ്റൊരു സ്‌ത്രീക്കും നേരെ വെടിയുതിര്‍ത്തതായും ഡിജിറ്റല്‍ വാര്‍ത്താ ഏജന്‍സി പ്രിമിഷ്യാസ് റിപ്പോര്‍ട്ട് ചെയ്‌തു.