-->
ഗാസ: കനത്ത മഴതെത്തുടര്‍ന്നു ഗാസ മുനമ്പിലെ ലക്ഷക്കണക്കിന് വരുന്ന അഭയാര്‍ത്ഥികള്‍ ദുരിതത്തിലായി. യൂണിസെഫ് ഓഫീസിനു സമീപം 15 സെന്റീമീറ്റര്‍ ആഴത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതായി യൂണിസെഫ് വക്‌താവ് ജോനാഥന്‍ ക്രിക്‌സ് പറഞ്ഞു.
കൂടാരങ്ങളിലും താല്‍ക്കാലിക ഷെല്‍ട്ടറുകളിലും നനഞ്ഞ വസ്‌ത്രങ്ങളുമായി കഴിയുന്ന കുട്ടികള്‍ക്ക് ഹൈപ്പോതെര്‍മിയ (ശരീര ഊഷ്‌മാവ് തീരെ കുറയുന്നത്) പോലുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൈപ്പോതെര്‍മിയ ബാധിച്ച് ഒരു കുഞ്ഞ് മരിച്ചതായിഗാസയിലെ ഹമാസിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് 11 പേര്‍ മരിച്ചു. ഐക്യരാഷ്‌ട്രസഭ ഏജന്‍സികള്‍ കൂടാരങ്ങള്‍, പുതപ്പുകള്‍, വസ്‌ത്രം എന്നിവയുടെ വിതരണം വേഗത്തിലാക്കിയിട്ടുണ്ട്. എങ്കിലും ആവശ്യത്തിന് സഹായം നല്‍കാനാകുന്നില്ലെന്ന് അവര്‍ പറയുന്നു.ഏകദേശം 55,000 കുടുംബങ്ങളെ മഴ ബാധിച്ചിട്ടുണ്ടെന്നും, അവരുടെ വസ്‌തുക്കളും ഷെല്‍ട്ടറുകളും നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്‌തതായി യു.എന്‍. കണക്കാക്കുന്നു.