-->
ഒരു സിനിമയിലും അഭിനയിക്കാതെ തന്നെ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ , സിനിമയിൽ അഭിനിയച്ച മറ്റ് രണ്ട് മക്കളെക്കാൾ ആരാധകരെ നേടിയിട്ടുണ്ട്. യൂട്യൂബിൽ വളരെ അധികം സജീവമായ ദിയ എന്റർടൈനിങ് ആയ റീൽസ് വീഡിയോകളും തന്റെ കുടുംബ വിശേഷങ്ങളും പങ്കുവച്ചു തന്നെയാണ് വൈറലായത്. അശ്വിനുമായുള്ള പ്രണയവും വിവാഹവും കുഞ്ഞിന്റെ ജനനവും എല്ലാം ദിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ദിയയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങൾക്കെല്ലാം ആരാധകരും സാക്ഷിയാണ്.
എന്നാൽ ഈ കഴിഞ്ഞ കാലങ്ങളിൽ താൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സമയത്തെ കുറിച്ചാണ് ഇപ്പോൾ ദിയ പറയുന്നത്. തിരിച്ചു പോകാൻ സാധിക്കുമെങ്കിൽ ആ കാലത്തിലേക്ക് പോകാൻ താൻ ഒരുപാട് ആഗ്രഹിക്കുന്നു എന്ന് ദിയ പറയുന്നു. അശ്വിനൊപ്പമുള്ള പ്രണയ നിമിഷങ്ങളുടെ വീഡിയോ ആണ് ദിയ പങ്കുവച്ചിരിയ്ക്കുന്നത്.
പ്രപ്പോസ് ചെയ്ത സമയം മുതൽ ക്ഷേത്രത്തിൽ പോയി താലി കെട്ടിയതും, ഡേറ്റിങിന്റെ ഭാഗമായി പുറത്ത് പോയതുമൊക്കെയായ നിമിഷങ്ങൾ വീഡിയോയിൽ കാണാം. മരിക്കുന്നതിനു മുൻപ് ഒരു ജീൻ എന്റെ ജീവിതത്തിലെ ഏതെങ്കിലും ഒരു കാലഘട്ടത്തിലേക്ക് തിരികെ പോകാനുള്ള ആഗ്രഹം എനിക്ക് തന്നാൽ, അത് ഈ ദിവസങ്ങളിലായിരിക്കും- എന്നാണ് ദിയയുടെ ക്യാപ്ഷൻ.
ദിയ അശ്വിൻ പ്രണയം പലർക്കും പ്രിയപ്പെട്ടതാണ്. ദിയയുടെ ഡെലിവറി സമയത്ത് അശ്വിൻ നൽകിയ പിന്തുണയും സ്നേഹവും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ അധികം ചർച്ചയായിട്ടുണ്ട്. തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചുകൊണ്ടായിരുന്നു ദിയ സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. അതിനൊപ്പം പൂർണ ഗർഭിണിയായിരിക്കെ തന്റെ ബിസിനസ് സ്ഥാനത്തിൽ നടന്ന തട്ടിപ്പിനെതിരെ ശക്തമായി നിന്ന് പ്രതികരിച്ചതിലൂടെയും ദിയ എല്ലാവരുടെയും പ്രശംസ നേടിയിരുന്നു.