-->
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിരത്തുകളില്‍ ഇനി ബി.എസ്.-4 എന്‍ജിന്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂവെന്നു സുപ്രീം കോടതി.
10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും ഡിസംബര്‍ 18 മുതല്‍ പ്രവര്‍ത്തനാനുമതിയുണ്ടാകില്ല എന്ന മുന്‍ ഉത്തരവിലാണു കോടതി മാറ്റം വരുത്തിയത്.
ഇന്ത്യയിലെ 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും സാധാരണയായി ബി.എസ്.3 (ഭാരത് സ്‌റ്റേജ് 3) എന്‍ജിനായിരിക്കും ഉണ്ടാകുക. ഇതിനു ശേഷമാണു ബി.എസ്.4 എന്‍ജിനുകള്‍ പുറത്തിറങ്ങിയത്.
നേരത്തെ, ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്‌ഥാനത്തില്‍, 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും കര്‍ശനമായ നടപടികള്‍ ഉണ്ടാകില്ലെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവില്‍ അവ്യക്‌തതയുള്ളതായി പരാതിയുണ്ടായിരുന്നു.
ബി.എസ്4
ഭാരത് സ്‌റ്റേജ് 4 (ബി.എസ്4) എന്നത് 2017ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമാണ്. മുന്‍ഗാമിയായ ബി.എസ്3യേക്കാള്‍ വാഹനങ്ങളുടെ മലിനീകരണം കുറയ്‌ക്കുന്നതിനുള്ള ഒരു വലിയ ചുവടുവയ്‌പ്പായിരുന്നു അത്. നൈട്രജന്‍ ഓക്‌സൈഡുകള്‍, കണികാ പദാര്‍ത്ഥങ്ങള്‍, ഹൈഡ്രോകാര്‍ബണുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അന്തരീക്ഷ മലനീകരണത്തിനു കാരണമാകുന്ന പദാര്‍ഥങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിനാണു ബി.എസ്4 മാനദണ്ഡങ്ങള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ഇപ്പോള്‍ റോഡിലിറങ്ങുന്ന വാഹനങ്ങളിലുള്ളത് ബി.എസ്.7 എന്‍ജിനാണ്.