-->
ഖാര്‍ത്തൗം: സുഡാനിലെ കോര്‍ഡോഫാന്‍ മേഖലയില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ 104 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഒരു കിന്റര്‍ഗാര്‍ട്ടനും ആശുപത്രിയുമാണ് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നത്. മരിച്ചവരില്‍ 43 കുട്ടികളും എട്ടു സ്‌ത്രീകളും ഉള്‍പ്പെടുന്നു.
രണ്ടര വര്‍ഷമായി ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലാണു സുഡാന്‍. കോര്‍ഡോഫാന്‍ മേഖലയിലെ പ്രധാന സൈനിക താവളം പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് ആക്രമണം രൂക്ഷമായത്. അതോടെ പ്രധാന പോരാട്ടം ഡാര്‍ഫറില്‍നിന്ന് കോര്‍ഡോഫാന്‍ മേഖലയിലേക്ക് മാറി. ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്‌ടപ്പെട്ടു. മേഖലയില്‍ കോളറ, ഡെങ്കി പനി എന്നിവ പടരുകയാണ്.