-->
ടെല്‍ അവീവ്: കനഡയില്‍നിന്നുള്ള ആറ് എം.പിമാര്‍ക്കു പലസ്‌തീന്റെ ഭാഗമായ വെസ്‌റ്റ് ബാങ്കില്‍ പ്രവേശനം നിഷേധിച്ച് ഇസ്രയേല്‍.
ജോര്‍ദാനില്‍നിന്നെത്തിയ സംഘത്തെ ഇസ്രയേല്‍ അധികൃതര്‍ തടയുകയായിരുന്നു.
'ദ് കനേഡിയന്‍മുസ്ലിം വോട്ട്(ടി.സി.എം.വി)' എന്ന സംഘടന സ്‌പോണ്‍സര്‍ ചെയ്‌ത ഇസ്രായേല്‍, വെസ്‌റ്റ് ബാങ്ക് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് എം.പിമാരടങ്ങിയ സംഘമെത്തിയത്.
ടി.സി.എം.വിക്ക് 'ഭീകര സംഘടനയായ' ഇസ്ലാമിക് റിലീഫ് വേള്‍ഡ്‌വൈഡ് എന്ന സംഘടനയുമായി ബന്ധമുണ്ടെന്നാണ് ഇസ്രയേല്‍ ആരോപണം. ആ സംഘടനയെ ഭീകര സംഘടനയായി ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവേശനം നിഷേധിക്കപ്പെട്ട ആറ് എം.പിമാരില്‍ അഞ്ചുപേരും ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയില്‍നിന്നുള്ളവരാണ്. ഫാരീസ് അല്‍ സൗദ്, ഇഖ്‌റ ഖാലിദ്, അസ്ലം റാണ, ഗുര്‍ബക്‌സ് സെയ്‌നി, സമീര്‍ സുബേരി എന്നിരരും ഇടത്‌പക്ഷ ചായ്‌വുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ജെന്നി ക്വാനുമാണു വെസ്‌റ്റ് ബാങ്ക് സന്ദര്‍ശനത്തിന് ഒരുങ്ങിയത്. യാഥാര്‍ത്ഥ്യങ്ങള്‍ നിരീക്ഷിക്കുകയും പലസ്‌തീനിയന്‍ ജനതയുമായി സംസാരിക്കുകയുമായിരുന്നു ലക്ഷ്യമെന്ന് എം.പിമാര്‍ പറഞ്ഞു.