Wednesday, March 11, 2026 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 11.32 PM

അറബ്‌ വസന്തം 15 വര്‍ഷം പിന്നിട്ടു

കെയ്‌റോ: 2010 ഡിസംബര്‍ 17, അന്നാണു ടുനീഷ്യന്‍ കച്ചവടക്കാരനായ മുഹമ്മദ്‌ ബൗഅസീസി(26) സ്വയം തീകൊളുത്തിയത്‌. ആ മരണം അറബ്‌ ലോകത്ത്‌ ഒരു വിപ്ലവത്തിനു തുടക്കംകുറിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ്‌ സിറിയന്‍ പ്രസിഡന്റ്‌ സ്‌ഥാനത്തുനിന്നു ബാഷര്‍ അല്‍ അസദ്‌ പുറത്തായതോടെ ആ വിപ്ലവം പൂര്‍ണതയിലെത്തി.
പോലീസ്‌ തന്റെ ചായക്കട പിടിച്ചെടുത്തതിനെതിരേ പ്രതിഷേധിച്ചുകൊണ്ടാണു ബൗഅസീസി ജീവനൊടുക്കിയത്‌. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്‌മ, അഴിമതി, മാറ്റങ്ങളില്ലാത്ത രാഷ്‌ട്രീയ വ്യവസ്‌ഥിതി എന്നിവയ്‌ക്കെതിരേ ജനരോഷം ഉണര്‍ത്താന്‍ ആ മരണം കാരണമായി. അദ്ദേഹം മരിച്ച്‌ 28 ദിവസത്തിനുള്ളില്‍ 23 വര്‍ഷം ടുണീഷ്യ ഭരിച്ച പ്രസിഡന്റ്‌ സെയ്‌ന്‍ എല്‍ അബിദീന്‍ ബെന്‍ അലിയെ പ്രക്ഷോഭകര്‍ താഴെയിറക്കി.
ടുണീഷ്യയുടെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌ പ്രചോദനമായതോടെ, 2011ല്‍ ഈജിപ്‌ത്, ലിബിയ, യെമന്‍, സിറിയ എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന്‌ ആളുകള്‍ തെരുവിലിറങ്ങി. ആ പോരാട്ടം അറബ്‌ വസന്തം എന്നറിയപ്പെട്ടു. ദീര്‍ഘകാലം അധികാരത്തിലിരുന്ന അഞ്ച്‌ നേതാക്കള്‍ പുറത്തായി. അവരില്‍ ചിലര്‍ ജയിലിലായി. മറ്റു ചിലര്‍ കൊല്ലപ്പെട്ടു. ബാഷര്‍ അല്‍ അസദ്‌ റഷ്യന്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി.
പുറത്തായ നേതാക്കള്‍ ഇവരാണ്‌

സയ്‌ന്‍ എല്‍ അബിദീന്‍ ബെന്‍ അലി(ടുണീഷ്യ)
അധികാരത്തില്‍: 1987- 2011 (23 വര്‍ഷം)
2019 ല്‍ സൗദി അറേബ്യയില്‍ പ്രവാസ ജീവിതത്തിനിടെ അന്തരിച്ചു.

ഹോസ്‌നി മുബാറക്‌ (ഈജിപ്‌)

അധികാരത്തില്‍: 1981- 2011 (30 വര്‍ഷം). അന്‍വര്‍ സാദത്തിന്റെ കൊലപാതകത്തിന്‌ ശേഷം 1981ലാണ്‌ മുബാറക്‌ ഈജിപ്‌ പ്രസിഡന്റായത്‌. മുന്‍ എയര്‍ഫോഴ്‌സ് കമാന്‍ഡറായിരുന്ന അദ്ദേഹം, സൈനിക മേല്‍ക്കോയ്‌മയും അടിയന്തരാവസ്‌ഥ നിയമങ്ങളും ഉപയോഗിച്ച്‌ അധികാരം ഏകീകരിച്ചു. 18 ദിവസത്തെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, 2011 ഫെബ്രുവരി 11ന്‌, മുബാറകിന്‌ രാജിവയ്‌ക്കേണ്ടി വന്നു. മുബാറകിനെ വിചാരണയ്‌ക്ക് വിധേയനാക്കുകയും ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കുകയും ചെയ്‌തു.2017ല്‍ അദ്ദേഹം കുറ്റവിമുക്‌തനാക്കപ്പെടുകയും മോചിതനാവുകയും ചെയ്‌തു. 2020 ഫെബ്രുവരി 25ന്‌, 91- ാം വയസില്‍ മുബാറക്‌ കെയ്‌റോയില്‍ അന്തരിച്ചു.
അലി അബ്‌ദുല്ല സലേഹ്‌ (യെമന്‍)
അധികാരത്തില്‍: 1978- 2012 (33 വര്‍ഷം)
അലി അബ്‌ദുല്ല സലേഹ്‌ യെമന്റെ ദീര്‍ഘകാല ഏകാധിപതിയായിരുന്നു. 33 വര്‍ഷം അദ്ദേഹം ഭരിച്ചു, ആദ്യം 1978 മുതല്‍ നോര്‍ത്ത്‌ യെമന്‍ പ്രസിഡന്റായും പിന്നീട്‌ 1990 മുതല്‍ ഏകീകൃത യെമന്റെ പ്രസിഡന്റായും.ഗോത്ര, സൈനിക രാഷ്‌ട്രീയത്തിന്റെ സൂത്രധാരന്‍ എന്ന നിലയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നു. 2011ലെ അറബ്‌ വിപ്ലവ പ്രതിഷേധങ്ങള്‍ക്ക്‌ ശേഷം, 2012ലെ അധികാര കൈമാറ്റ കരാര്‍ പ്രകാരം സലേഹിന്‌ രാജിവെക്കേണ്ടി വന്നു. ഉടന്‍ തന്നെ അദ്ദേഹം തന്റെ മുന്‍ ശത്രുക്കളായ ഹൂതികളുമായി സഖ്യം രൂപീകരിക്കുകയും 2014ല്‍ തലസ്‌ഥാനമായ സന പിടിച്ചെടുക്കാന്‍ അവരെ സഹായിക്കുകയും ചെയ്‌തു.2017ല്‍ ഈ ഉടമ്പടി തകര്‍ന്നു. 75-ാം വയസില്‍ ഹൂതി സേന അദ്ദേഹത്തെ വധിച്ചു.
മുഅമ്മര്‍ ഗദ്ദാഫി(ലിബിയ)
അധികാരത്തില്‍: 1969-2011 (42 വര്‍ഷം)
മുഅമ്മര്‍ ഗദ്ദാഫി സൈനിക ഉദ്യോഗസ്‌ഥനായിരുന്നു. 1969ല്‍ അട്ടിമറിയിലൂടെ അദ്ദേഹം അധികാരം പിടിച്ചെടുത്തു. ലിബിയയുടെ രാജ ഭരണം നിര്‍ത്തലാക്കുകയും സ്വയം കേണല്‍ പദവിയിലേക്ക്‌ ഉയര്‍ത്തുകയും ചെയ്‌തു. ലിബിയയുടെ വിശാലമായ എണ്ണ സമ്പത്തിന്റെ തന്ത്രപരമായ ഉപയോഗത്തിലൂടെ അദ്ദേഹം നിയന്ത്രണം നിലനിര്‍ത്തി.2011 ഫെബ്രുവരി 15ന്‌, ഒരു മനുഷ്യാവകാശ അഭിഭാഷകനെ അറസ്‌റ്റ് ചെയ്‌തതിനെ തുടര്‍ന്ന്‌ ബെന്‍ഗാസിയില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഗദ്ദാഫിയുടെ ക്രൂരമായ അടിച്ചമര്‍ത്തല്‍ സമാധാനപരമായ പ്രകടനങ്ങളെ പൂര്‍ണമായ സായുധ കലാപത്തിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും നയിച്ചു.

Ads by Google
Wednesday 17 Dec 2025 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW