Thursday, March 12, 2026 Last Updated 40 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 01.48 PM

യുഡിഎഫിന്റെ വന്‍ വിജയത്തിന് കാരണം വോട്ടുഷെയറിലെ വര്‍ദ്ധന ; ഏഴരലക്ഷം വോട്ട് കുടുതല്‍

uploads/news/2025/12/816489/udf.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുഷെയറില്‍ എല്‍ഡിഎഫിനെ ബഹുദൂരം പിന്നിലാക്കി യുഡിഎഫ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴരലക്ഷം വോട്ടുകളാണ് അധികം നേടിയത്. മദ്ധ്യ വടക്കന്‍ കേരളത്തിലാണ് യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടായത്. യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടായ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 89.69 ലക്ഷം വോട്ടാണ് ലഭിച്ചത്.

എല്‍ഡിഎഫിനേക്കാള്‍ മൂന്നര ശതമാനം വോട്ടാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ അധികം നേടിയത്. 10.62 ലക്ഷം വോട്ടുകള്‍ അധികം ലഭിച്ചു. മലപ്പുറം ജില്ലയിലാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ വോട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യുഡിഎഫിന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു.

കഴിഞ്ഞ തവണ കിട്ടിയ 79.07 ലക്ഷം വോട്ടായിരുന്നു യുഡിഎഫ് പെട്ടിയിലായത്. 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ 5.40 ലക്ഷം വോട്ട് എല്‍ഡിഎഫിന് ലഭിച്ചിരുന്നു. ഇതിനെ മറികടന്നാണ് ഇത്തവണത്തെ യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫ് കഴിഞ്ഞ തവണ നേടിയ 84.48 ലക്ഷം വോട്ടില്‍നിന്ന് 2.32 ലക്ഷം വോട്ട് ഇക്കുറി കുറഞ്ഞു. 82.16 ലക്ഷം വോട്ടാണ് ഇത്തവണ കിട്ടിയത്.

കഴിഞ്ഞ തവണ 31.65 ലക്ഷം വോട്ട് കിട്ടിയ എന്‍ഡിഎക്ക് 32.17 ലക്ഷം വോട്ടാണ് ഇത്തവണ ലഭിച്ചത്. കണ്ണൂരിലാണ് എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ വോട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫ് കൂടുതല്‍ വോട്ട് നേട്ടി. ആറ് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് മലപ്പുറം ജില്ലയില്‍ ലഭിച്ചത്. കണ്ണൂരില്‍ 83,041 വോട്ടുകള്‍ ലഭിച്ചു.

കോട്ടയം-64,591, ഇടുക്കി- 63,249, എറണാകുളം-1.41 ലക്ഷം, പത്തനംതിട്ട 49,305, കോഴിക്കോട്- 58,545, കാസര്‍കോട്-58,477, വയനാട്- 47,300 എന്നിങ്ങനെയാണ് യുഡിഎഫിന്റെ ഭൂരിപക്ഷം. കണ്ണൂര്‍- 83,041 തൃശൂര്‍ 67,714, പാലക്കാട്-65,406, തിരുവനന്തപുരം-43,137, കൊല്ലം-39,746, ആലപ്പുഴ 30,951 എന്നിങ്ങനെയാണ് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം. എന്‍ഡിഎയ്ക്ക് അരലക്ഷത്തോളം വോട്ട് വര്‍ധിച്ചെന്നാണ് കണക്കുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW