-->
ഓപ്പോ റെനോ 15 സീരീസിലേക്ക് ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കൂടി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഓപ്പോ റെനോ 15C എന്ന പുതിയ മോഡലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ചൈനയില്‍ ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്ന റെനോ 15C മോഡലാണ് ഇന്ത്യയില്‍ ഓപ്പോ റെനോ 15 ആയി എത്തുക എന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓപ്പോ റെനോ 15c 5ജിയുടെ 12GB + 256GB അടിസ്ഥാന മോഡലിന് 2899 യുവാനും (ഏകദേശം 37,280 രൂപ), 12GB + 512GB മോഡലിന് 3199 യുവാനും (ഏകദേശം 41,140 രൂപ) ആണ് വില. കോളേജ് ബ്ലൂ, അറോറ ബ്ലൂ, സ്റ്റാര്‍ലൈറ്റ് ബോ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണ്‍ ലഭ്യമാകുക.
6.59-ഇഞ്ച് (2760×1256 പിക്‌സല്‍സ്) 1.5K ഫ്‌ലാറ്റ് OLED ഡിസ്‌പ്ലേ, 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, OPPO ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 (4nm) പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 722 GPU, 12GB LPDDR5X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളര്‍ഒഎസ് 16-ല്‍ ആണ് റെനോ 15C 5ജിയുടെ പ്രവര്‍ത്തനം.
ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഇന്‍ഫ്രാറെഡ് സെന്‍സര്‍, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവ ഇതിലുണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം റെനോ 15C 5ജിയില്‍ സജ്ജീകരിച്ചിരിക്കുന്നു. അതില്‍ Sony സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍, OIS), 8MP 116° അള്‍ട്രാ-വൈഡ് ക്യാമറ (ƒ/2.2 അപ്പേര്‍ച്ചര്‍), 50MP ടെലിഫോട്ടോ ക്യാമറ (f/2.8 അപ്പേര്‍ച്ചര്‍), OIS, 4K 60 fps വീഡിയോ റെക്കോര്‍ഡിംഗ് എന്നിവ അടങ്ങുന്നു.
സെല്‍ഫിക്കും വീഡിയോ കോളുകള്‍ക്കുമായി 50MP ഫ്രണ്ട് ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍), 4K 60 fps വീഡിയോ റെക്കോര്‍ഡിംഗ് സഹിതം ഇതിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാന്‍ IP66 + IP68 + IP69 റേറ്റിങ്, വീഴ്ചകളെ പ്രതിരോധിക്കാന്‍ 360° ഡ്രോപ്പ് പ്രൊട്ടക്ഷന്‍ എന്നിവയും ഇതിലുണ്ട്. 5G SA/ NSA, ഡ്യുവല്‍ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, Beidou, GPS, GLONASS, Galileo, QZSS, USB Type-C 2.0, 80W SuperVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 158×74.83×7.77mm വലിപ്പവും 197 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.