Wednesday, March 11, 2026 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Dec 2025 12.59 PM

ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുമായി ഹുവാവേ ; ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാം

more

ഹുവാവേ തങ്ങളുടെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായ ഹുവാവേ മേറ്റ് X7 (HUAWEI Mate X7) ആഗോളതലത്തില്‍ ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസം ഈ ഫോണ്‍ ചൈനയില്‍ ലോഞ്ച് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഗോള തലത്തിലും ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രീക്ലിപ്പ് 2 TWS ഇയര്‍ബഡുകള്‍, വാച്ച് അള്‍ട്ടിമേറ്റ് ഡിസൈന്‍ സ്മാര്‍ട്ട് വാച്ച്, മേറ്റ്പാഡ് 11.5 S ടാബ്ലെറ്റ് എന്നിവയും ഇതോടൊപ്പം ആഗോള തലത്തില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്.

ഹുവാവേ മേറ്റ് X7 ഫോള്‍ഡബിള്‍ ഫോണിന് 2,099 യൂറോ (ഏകദേശം 2,23,810 രൂപ) ആണ് വില. ഇതോടൊപ്പം ആഗോളതലത്തില്‍ ലോഞ്ച് ചെയ്ത ഹുവാവേ ഫ്രീക്ലിപ്പ് 2-200 യൂറോ (ഏകദേശം 21,325 രൂപ), ഹുവാവേ വാച്ച് അള്‍ട്ടിമേറ്റ് ഡിസൈന്‍ റോയല്‍ ഗോള്‍ഡ് - 3,300 യൂറോ (ഏകദേശം 3,51,870 രൂപ), മേറ്റ്പാഡ് 11.5 S (2026) 480 യൂറോ (ഏകദേശം 51,175 രൂപ) വിലകളില്‍ എത്തുന്നു. 156.8x 73.8 (ഫോള്‍ഡഡ്) / 144.2 (ഓപ്പണ്‍) x 9.5mm (ഫോള്‍ഡഡ്) / 4.5mm (ഓപ്പണ്‍) വലിപ്പവും 236 ഗ്രാം ഭാരവും മേറ്റ് X7 ന് ഉണ്ട്. 8-ഇഞ്ച് (2416 × 2210 പിക്‌സല്‍സ്) ഫോള്‍ഡബിള്‍ ഫ്‌ലെക്‌സിബിള്‍ OLED 120Hz LTPO ഇന്റേണല്‍ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

1440Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 2500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ സഹിതം ഇത് എത്തുന്നു. ഇതില്‍ 6.49-ഇഞ്ച് (2444 × 1080 പിക്‌സല്‍സ്) 3D ക്വാഡ്-കര്‍വ്ഡ് OLED 120Hz LTPO എക്‌സ്റ്റേണല്‍ ഡിസ്‌പ്ലേയും ഉണ്ട്. ഇത് 1440Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, 300Hz ടച്ച് സാമ്പിള്‍ റേറ്റ്, 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, സെക്കന്‍ഡ് ജനറേഷന്‍ ബസാള്‍ട്ട് ടെമ്പര്‍ഡ് കുന്‍ലുന്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ സഹിതം എത്തുന്നു.

കിരിന്‍ 9030 പ്രോ പ്രോസസര്‍ ആണ് ഈ ഹുവാവേ ഫോണിലുള്ളത്. 16GB റാം, 512GB സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് ഈ ഫോള്‍ഡബിള്‍ ഫോണ്‍ ആഗോളതലത്തില്‍ എത്തിയിരിക്കുന്നത്. HarmonyOS 6.0-ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 66W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ്, 50W വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിംഗ് ഉള്ള 5600mAh ബാറ്ററിയാണ് ഈ മേറ്റ് X7 ഗ്ലോബല്‍ വേരിയന്റില്‍ ഉള്ളത്. OIS ഉള്ള 50MP ക്യാമറ, 40MP അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 50MP 3.5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സ്, OIS, 100x വരെ ഡിജിറ്റല്‍ സൂം, 5cm ടെലിഫോട്ടോ മാക്രോ ഉള്ള 1.5MP മള്‍ട്ടി-സ്‌പെക്ട്രല്‍ ചാനല്‍ റെഡ് മേപ്പിള്‍ പിമറി കളര്‍ ക്യാമറ എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും 8MP ഇന്റേണല്‍, എക്‌സ്റ്റേണല്‍ ഫ്രണ്ട് ക്യാമറകളും ഇതിലുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IPX8 സ്പ്ലാഷ് റെസിസ്റ്റന്റ് എന്നിവയും ഇതിലുണ്ട്. ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW