-->
ദോഹ: ഖത്തറിലെ സാമൂഹ്യ,സേവന സംഘടനയായ ഇടുക്കി–കോട്ടയം എക്സ്പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ (IKESAQ)
വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.2026–2027 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയിൽ മഹേഷ് മോഹനൻ പ്രസിഡന്റായും, ജൈമോൻ കുര്യാക്കോസ് ജനറൽ സെക്രട്ടറിയായും,രാജേഷ് പി. എം ട്രഷററായും അഞ്ജു അലാന്റോ വൈസ് പ്രസിഡന്റായും, ഗോപകുമാർ എം. എസ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനോടൊപ്പം അംഗങ്ങളുടെ ക്ഷേമം, ഐക്യം, പരസ്പര സഹകരണം എന്നിവ ഉറപ്പാക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് പ്രസിഡന്റ് മഹേഷ് മോഹനൻ പറഞ്ഞു. സംഘടനയെ നയിച്ച മുൻ ഭരണസമിതിയുടെയും ഭാരവാഹികളുടെയും സേവനങ്ങളെ പുതിയ നേതൃത്വം അഭിനന്ദിച്ചു.
ഷഫീക്ക് അറക്കൽ