-->
ദോഹ : ഖത്തർ ഇന്ത്യൻ ഫുട്‌ബോൾ ഫോറം (QIFF)സൂപ്പർ കപ്പ് സീസൺ 16 ന്റെ ഫൈനൽ മത്സരം ഡിസംബർ 19ന് വെള്ളിയാഴ്ച അൽ അഹ് ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന്സംഘാടകർപത്രസമ്മേളനത്തിൽ അറിയിച്ചു.തിളയ്ക്കുന്ന ഫോമിൽ കളിക്കുന്ന മലപ്പുറവും തൃശൂരുമാണ്
കലാശപോരിൽ ഏറ്റുമുട്ടുന്നത്. സെമി ഫൈനലിൽ കോഴിക്കോടിനെ കീഴടക്കിയാണ്തൃശ്ശൂർ ഫൈനലിൽ ഇടംപിടിച്ചത്.എറണാകുളത്തെ
എതിരില്ലാതെ പരാജയപെടുത്തിയാണ് നിലവിലെ ചമ്പ്യൻമാരായ മലപ്പുറം സൂപ്പർ കപ്പിനായി പോരാടുന്നത്.നവംബർ 13ന് ദോഹ സ്റ്റേഡിയത്തിൽ
തുടക്കം കുറിച്ച QIFFസൂപ്പർ കപ്പ് സീസൺ16 അന്തർ ജില്ലാ മത്സരത്തിൽ 8 ടീമുകളാണ് ബൂട്ടണിഞ്ഞത്.
ഇത് വരെ നടന്ന മത്സരങ്ങളിൽ നിന്ന് ഏഴ് ഗോൾ വീതം നേടി മാപ്സ് കോഴിക്കോട് ടീമിൻ്റെ മുസമ്മിലിനൊപ്പം ടോപ് സ്കോറർ പദവി പങ്കിടുന്ന
ജംഷീർ ആണ് മലപ്പുറം ടീമിൻ്റെ കുന്തമുന. അവരുടെ ഷെമാർട്ടൺ, ഷഗിൻ , തൗഫീഖ്, നവാഫ് തുടങ്ങിയ താരങ്ങളും മികച്ച ഫോമിലാണ്. തങ്ങളുടെ താരങ്ങളായ മുസൂഫ്, ജോൺ , ഷഹീൻ, റഷീദ്, ആൻ്റണി എന്നീ താരങ്ങളുടെ കിടിലൻ ആക്രമണങ്ങളിലാണ്തൃശൂരിന്റെ
പ്രതീക്ഷ.കഴിഞ്ഞതവണ നഷ്ടമായ കപ്പ് തൃശ്ശൂർ ഇത്തവണ തൂക്കുമോ നിലവിലെ ചമ്പ്യൻമാരായ മലപ്പുറം വിജയതേരോട്ടം നിലനിറു ത്തുമോയെന്ന ആകാംക്ഷയിൽ ഫൈനൽ മത്സരത്തിന്റെ ആവേശം നെഞ്ചേറ്റാനുള്ള ഒരുക്കത്തിലാണ് ഫുട്ബാൾആരാധകർ.വൈകുന്നേരം 6:30ന് നടക്കുന്നഫൈനൽ മത്സരത്തിന് മുന്നോടിയായി സംഗീത നൃത്ത കലാവിരുന്നുകൾ അരങ്ങേറും.
സരിഗമപയിലൂടെ ആരാധകരുടെ മനം കവർന്ന ബിഗ് ബോസ് താരം അക്ബർ ഖാൻ നയിക്കുന്ന സംഗീത നിശയിൽ പ്രതാപ് ദാസ്, റിയാസ് കരിയാട് എന്നിവരും ഗാനങ്ങൾ ആലപിക്കും. എം ഇ എസ് സ്കൂൾ ബാൻഡിലൂടെ വിദ്യാർഥികൾ സംഗീതവിസ്മയം തീർക്കും.സൂപ്പർ കപ്പ് 2025 ന്റെ സമാപനം കഴിഞ്ഞശേഷം വരും ദിവസങ്ങളിൽ ദീർഘകാലം ഖിഫിന്റെ പ്രസിഡന്റായിരുന്ന ഇസക്കയുടെ സ്മരണാർത്ഥം ഖിഫ് സംഘടിപ്പിക്കുന്ന
ഈസക്ക സെവൻസിന് തുടക്കം കുറിക്കും.ഇരുനൂറിലേറെ കളിക്കാർ ഇതിനോടകം റെജിസ്റ്റർ ചെയ്തു കഴിഞ്ഞ ഈസക്ക സെവൻസിൽ16 ഫ്രാഞ്ചൈസികളാണ് ടീമുകളെ അണിനിരത്തുക. ഈസക്ക നമ്മെ വിട്ടു പിരിഞ്ഞ ഫെബ്രുവരി ആദ്യ വാരം ഫൈനൽ വരുന്ന വിധത്തിൽ ആയിരിക്കും മത്സരങ്ങൾ ക്രമീകരിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. സൈത്തൂൺറെസ്റ്റോറന്റിൽ നടന്ന പത്രസമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം,ജനറൽ സെക്രട്ടറി ആഷിഖ് അഹ്മദ്,വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമീൻ,സെക്രട്ടറി അഡ്വ ഇക്ബാൽ, റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ, ഐ സി ബി എഫ് വൈസ് ്രപസിഡന്റ് റഷീദ് അഹമ്മദ്, ഖിഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഷഫീക്ക് അറക്കൽ