Thursday, March 12, 2026 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 12.55 PM

യുണീഖ് എക്‌സികോൺ 2k25: നേതൃത്വ പരിശീലന ക്യാമ്പ്സംഘടിപ്പിച്ചു

uploads/news/2025/12/816293/pravasi-news.gif

ദോഹ: ഇന്ത്യൻ നേഴ്സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നേഴ്സസ്ഓഫ് ഇന്ത്യ ഖത്തർ(യുണീഖ്) 'എക്‌സികോൺ 2k25' നേതൃത്വ പരിശീലനക്യാമ്പ്
സംഘടിപ്പിച്ചു. വ്യക്തതയുള്ള ഘടനയും കരുത്തുറ്റ സംവിധാനങ്ങളും നിലനിൽക്കുന്നിടത്ത്,സംഘടനയുടെ വളർച്ച അർത്ഥവത്തായി മാറുമെന്ന സന്ദേശം പകർന്ന ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പ്നേതൃത്വശാക്തീകരണ വേദിയായി. സെന്റാര വെസ്റ്റ്‌ബേ ഹോട്ടലിൽ നടന്ന പരിപാടി
ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.IBPC പ്രസിഡൻറ് താഹ മുഹമ്മദ് ആശംസകൾ നേർന്നുകൊണ്ട്
സംസാരിച്ചു. പബ്ലിക് സ്പീക്കിംഗ് കോച്ചും മെന്ററുമായ നിഷ ശിവറാം 'Leadership Unleashed'എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം
നേതൃബോധവുംആത്മവിശ്വാസവും ഉണർത്തുന്നതായി.യൂണിഖ്മുൻ പ്രസിഡൻറ് ലുത്ഫി കലമ്പൻ അവതരിപ്പിച്ച 'The UNIQ Story Unfolds' എന്ന സെഷൻ യുണീഖിന്റെ കരുത്തും ഘടനാപരമായ അടിത്തറയും വ്യക്തമായിരേഖപ്പെടുത്തി.

യുണിഖ് ജനറൽ സെക്രട്ടറി നിസാർ ചെറുവത്ത്സ്വാഗതവുംജോയിന്റ് ട്രഷറർ എലിസബത്ത് നന്ദിയും പറഞ്ഞു.എക്സിക്യൂട്ടീവ് അംഗങ്ങൾ, വിംഗ് ലീഡുകൾ, ഫെസിലിറ്റി ലീഡുകൾ എന്നിവർക്കായി നടത്തിയ നേതൃപരിവർത്തന ക്യാമ്പിന് യുണീഖ് പ്രസിഡൻറ് ബിന്ദു ലിൻസനും,വൈസ് പ്രസിഡൻറ് ജിസ് തോമസും നേതൃത്വംനൽകി

ഷഫീക്ക് അറക്കൽ

Ads by Google
Ads by Google
TRENDING NOW