Wednesday, March 11, 2026 Last Updated 4 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.34 PM

എഴുത്തുകാരന്‍ എം. രാഘവന്‍ അന്തരിച്ചു

uploads/news/2025/12/816169/k7.jpg

കോഴിക്കോട്‌: ചെറുകഥാകൃത്തും നോവലിസ്‌റ്റും നാടക രചയിതാവുമായ എം.രാഘവന്‍ (95) അന്തരിച്ചു. എം. മുകുന്ദന്റെ ജ്യേഷ്‌ഠ സഹോദരനാണ്‌. ഇന്നലെ പുലര്‍ച്ചെ 5.30-ന്‌ ഭാരതിയാര്‍ റോഡിലെ സാഹിത്യതറവാടായ മണിയമ്പത്തായിരുന്നു അന്ത്യം.
ഫ്രഞ്ച്‌ അധീന മയ്ഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്ന മണിയമ്പത്ത്‌ കൃഷ്‌ണന്റെയും കൊറമ്പാത്തിയമ്മയുടേയും മൂത്ത മകനാണ്‌. ഭാര്യ: അംബുജാക്ഷി (ഒളവിലം). മക്കള്‍: ഡോ: പിയൂഷ്‌ (കോയമ്പത്തൂര്‍), സന്തോഷ്‌. മരുമക്കള്‍: ഡോ: മന്‍വീന്‍ (പഞ്ചാബ്‌), പ്രഭ (ധര്‍മ്മടം). മറ്റു സഹോദരങ്ങള്‍: മണിയമ്പത്ത്‌ ശിവദാസ്‌ (റിട്ട. ചീഫ്‌ എന്‍ജിനീയര്‍, ഭക്രാനംഗല്‍), എം.വിജയലക്ഷ്‌മി (ധര്‍മ്മടം), പരേതരായ മണിയമ്പത്ത്‌ ബാലന്‍ (എന്‍ജിനീയര്‍), കഥാകൃത്ത്‌ എം. ശ്രീജയന്‍ (പെരിങ്ങാടി), എഴുത്തുകാരി കൗസല്യ, ദേവകി (മാഹി). സംസ്‌കാരം ഇന്നലെ വൈകിട്ടു മൂന്നിനു മാഹി പൊതുശ്‌മശാനത്തില്‍ നടന്നു.
മയ്ഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേറില്‍നിന്ന്‌ മികച്ച രീതിയില്‍ ബ്രവേ പരീക്ഷ പാസായ രാഘവന്‍, മുംബെയിലെ ഫ്രഞ്ച്‌ കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ദില്ലിയിലെ എംബസിയിലും ജോലി ചെയ്‌തു. 1983ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍നിന്നും വിരമിച്ചു. പിന്നീട്‌ മയ്ഴിയില്‍ സ്‌ഥിരതാമസമാക്കിയ അദ്ദേഹം സാഹിത്യരചനയില്‍ മുഴുകുകയായിരുന്നു. നനവ്‌, വധു, സപ്‌തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം (ചെറുകഥാ സമാഹാരങ്ങള്‍), നങ്കീസ്‌, അവന്‍, യാത്ര പറയാതെ,ചിതറിയ ചിത്രങ്ങള്‍(നോവല്‍), കര്‍ക്കിടകം, ചതുരംഗം (നാടകം), ദോറയുടെ കഥ, ഹെലന്‍ സിക്‌ള്‍സ്യൂവിന്റെ ഫ്രഞ്ച്‌ നാടകത്തിന്റെ വിവര്‍ത്തനം എന്നിവയാണ്‌ പ്രധാന കൃതികള്‍.
ഫ്രഞ്ച്‌ ഭാഷാ പണ്ഡിതനായ അദ്ദേഹം മയ്ഴി അലിയാന്‍സ്‌ ഫ്രാന്‍സേസിന്റെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മയ്ഴിയിലെ എഴുത്തുകാരുടെ കൂട്ടായ്‌മയുടെ പ്രസിഡന്റായിരുന്നു. മലയാള കലാഗ്രാമത്തിന്റെ ആരംഭകാലംതൊട്ട്‌ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എസ്‌.കെ.പൊറ്റെക്കാട്‌, എം.വി.ദേവന്‍, ടി.പത്മനാഭന്‍, എം.ടി. വാസുദേവന്‍ നായര്‍, എന്‍.പി. മുഹമ്മദ്‌, മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്‌ദുള്ള, കാക്കനാടന്‍, ഒ.വി.വിജയന്‍, എം.ജി.എസ്‌.നാരായണന്‍, നടന്‍ ഇന്നസെന്റ്‌ തുടങ്ങിയ പ്രമുഖരുമായി ആത്മബന്ധമുണ്ടായിരുന്നു. ദില്ലിയിലെ മലയാളിസമാജത്തിന്റെ വാര്‍ഷികങ്ങള്‍ക്കായി ധാരാളം നാടകങ്ങള്‍ എഴുതിയിട്ടുണ്ട്‌. പുതുശേരി സര്‍ക്കാര്‍ മലയാളരത്‌നം ബഹുമതി നല്‍കി ആദരിച്ചു. 2008 ലെ നോവലിനുള്ള അബുദാബി ശക്‌തി അവാര്‍ഡ്‌, കേരള ഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ്‌ ബഷീര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2008 ലെ നോവലിനുള്ള അബൂദാബി ശക്‌തി അവാര്‍ഡ്‌, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടു

Ads by Google
Monday 15 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW