Wednesday, March 11, 2026 Last Updated 28 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.33 PM

റോബ്‌ റെയ്‌നറും ഭാര്യയും വസതിയില്‍ മരിച്ച നിലയില്‍

uploads/news/2025/12/816127/int1.jpg

ലോസ്‌എയ്‌ഞ്ചലസ്‌: ഹോളിവുഡിലെ വിഖ്യാത നടനും സംവിധായകനുമായ റോബ്‌ റെയ്‌നറും ഭാര്യയും ലോസ്‌എയ്‌ഞ്ചലസിലെ വസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. സംഭവം കൊലപാതകമെന്ന സംശയത്തില്‍ അന്വേഷണം ഊര്‍ജിതം.
നിരവധി പ്രമുഖരുടെ താമസസ്‌ഥലമായ ബ്രെന്റ്‌വുഡിലാണ്‌ റെയ്‌നര്‍ ദമ്പതികള്‍ താമസിച്ചിരുന്നത്‌. ഞായറാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌്ക്കുശേഷം വൈദ്യസഹായം അഭ്യര്‍ഥിച്ച്‌ അധികൃതര്‍ക്കു സന്ദേശമെത്തിയതോടെയാണു വിവരം പുറത്തറിയുന്നത്‌. പോലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ ഉടന്‍ സ്‌ഥലത്തെത്തി.
പരിശോധനയില്‍ റോബ്‌ റെയ്‌നറും (78) ഭാര്യ മിഷേലും (68) മരിച്ചതായി അധികൃതര്‍ സ്‌ഥിരീകരിച്ചു. ദുരൂഹതയുള്ളതിനാല്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന്‌ പോലീസ്‌ അറിയിച്ചു.
എന്നാല്‍ ഇതുവരെ ആരെയും അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്നും ഒരാള്‍ക്കായും അന്വേഷണം നടക്കുന്നില്ലെന്നും പോലീസ്‌ കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും ശരീരത്തില്‍ കുത്തേറ്റതിന്റെ പാടുകളുണ്ടെന്നും കുടുംബാംഗങ്ങളിലൊരാളെ ചോദ്യം ചെയ്യുകയാണെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌. വ്യത്യസ്‌ത പ്രമേയങ്ങള്‍ ആധാരമാക്കി ഹോളിവുഡില്‍ ചിത്രങ്ങളൊരുക്കിയവരില്‍ ശ്രദ്ധേയനാണ്‌ റോബ്‌ റെയ്‌നര്‍. ഇതിഹാസ ഹാസ്യതാരം കാള്‍ റെയ്‌നറുടെ മകനായ റോബ്‌ 1960-കളിലാണ്‌ തന്റെ കരിയര്‍ ആരംഭിക്കുന്നത്‌.
1970-കളില്‍ പുറത്തിറങ്ങിയ ഓള്‍ ഇന്‍ ദ്‌ ഫാമിലിയിലെ വേഷം അദ്ദേഹത്തിന്‌ ആരാധകപ്രീതി സമ്മാനിച്ചു. വെന്‍ ഹാരി മെറ്റ്‌ സാലി, ദിസ്‌ ഈസ്‌ സ്‌പൈനല്‍ ടാപ്‌, സ്‌റ്റാന്‍ഡ്‌ ബൈ മീ, മിസറി, ദ്‌ പ്രിന്‍സസ്‌ ൈബ്രഡ്‌, എ ഫ്യൂ ഗുഡ്‌ മെന്‍ തുടങ്ങിയ ക്ലാസിക്‌ ചിത്രങ്ങളുടെ സംവിധായകനാണ്‌. നടന്‍, നിര്‍മാതാവ്‌, എഴുത്തുകാരന്‍ എന്നീ നിലകളിലൂം ശ്രദ്ധേയനായിരുന്നു. എമ്മി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌.

Ads by Google
Monday 15 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW