Wednesday, March 11, 2026 Last Updated 24 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 11.33 PM

സിഡ്‌നിയുടെ ഹീറോ അഹമ്മദ്‌ അല്‍ അഹമ്മദ്‌

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്‌പില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചത്‌ സിറിയന്‍ അഭയാര്‍ഥിയായ അഹമ്മദ്‌ അല്‍ അഹമ്മദ്‌(43).
രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ വെടിയേറ്റ അദ്ദേഹം ഇപ്പോള്‍ ഓസ്‌ട്രേലിയക്കാരുടെ ഹീറോയാണ്‌.
ആക്രമണത്തിനുശേഷം, സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ച ദൃശ്യങ്ങള്‍ ഒരു പ്രതിയെ പിന്നില്‍നിന്ന്‌ ഓടിയെത്തി കീഴ്‌പ്പെടുത്തുന്ന ഒരാളുടേതായിരുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ വെടിവയ്‌പ്പ്‌ നടക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ നീക്കം. അദ്ദേഹം അക്രമികളില്‍ ഒരാളെ നേരിട്ട്‌ കീഴ്‌പ്പെടുത്തുകയും തോക്ക്‌ പിടിച്ചുവാങ്ങുകയും ചെയ്‌തു. ആ നീക്കം നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തി.
അദ്ദേഹത്തിന്റെ പേര്‌ അഹമ്മദ്‌ അല്‍ അഹമ്മദ്‌ എന്നാണെന്നു സാമൂഹിക മാധ്യമങ്ങളിലൂടെയാണു ലോകമറിഞ്ഞത്‌.
അദ്ദേഹം സിഡ്‌നിയിലെ സതേണ്‍ ഷയര്‍ പ്രവിശ്യയിലെ പഴക്കച്ചവടക്കാരനാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. സതേണ്‍ ബെസ്‌റ്റ്‌ ഫ്രഷ്‌ എന്ന സ്‌ഥാപനത്തിന്‌ അതിന്റെ പേരില്‍ അഭിനന്ദനവും ലഭിച്ചു.
അദ്ദേഹം 2021 മുതല്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സൗകര്യ സ്‌റ്റോറിന്റെ ഉടമയാണെന്നു പിന്നീട്‌ വ്യക്‌തമായി. പ്രാദേശിക സമയം, ഞായറാഴ്‌ച വൈകുന്നേരം 6:45നാണു ബോണ്ടി ബീച്ചില്‍ ആക്രമണമുണ്ടായത്‌. അതിനിടെയാണു തന്റെ സുഹൃത്തിനൊപ്പം കാപ്പി കുടിക്കാന്‍ ബോണ്ടിയിലെത്തിയ അല്‍ അഹമ്മദ്‌ അക്രമികളില്‍ ഒരാളെ നേരിട്ടത്‌.
തന്റെ മകന്‍ അക്രമികളെ നേരിടുന്നത്‌ കണ്ട്‌ ഞെട്ടിയെന്നു അദ്ദേഹത്തിന്റെ പിതാവ്‌ മുഹമ്മദ്‌ ഫത്തേഹ്‌ അല്‍ അഹമ്മദ്‌ പറഞ്ഞു. അതേ സമയം, ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി ഇസ്രയേല്‍ രംഗത്തുണ്ട്‌.

Ads by Google
Monday 15 Dec 2025 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW