-->
മക്കളായ തൈമൂര്‍ അലി ഖാനെയും ജെഹാംഗീര്‍ അലി ഖാനെയും കൂട്ടി എത്തിയ കരീനയുടെ ഔട്ട്ഫിറ്റിലാണ് ക്യാമറാക്കണ്ണുകള്‍ പതിഞ്ഞത്.
1993-ല്‍ പുറത്തിറങ്ങിയ വിന്റേജ് വാലന്റീനോ സ്പ്രിംഗ്/സമ്മര്‍ ശേഖരത്തിലെ കാക്കി-ബ്രൗണ്‍ നിറത്തിലുള്ള സ്യൂട്ട് ജാക്കറ്റും മാച്ചിങ് പെന്‍സില്‍ സ്‌കര്‍ട്ടും ആയിരുന്നു കരീന തിരഞ്ഞെടുത്തത്.
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി മുംബൈയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാനെത്തിയ ബോളിവുഡ് താരങ്ങളില്‍ ശ്രദ്ധാകേന്ദ്രമായത് കരീന കപൂര്‍.
മക്കളുടെ ഹീറോയെ കാണാന്‍ എന്ന കുറിപ്പോടെയാണ് കരീന തന്റെ ബോസ് ലേഡ് ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.