-->
ലോക വനിതാദിനത്തില്‍ പോസ്റ്റ് പങ്കുവെച്ച് ബോളിവുഡ് താരം കരീന കപൂര്‍. സ്ത്രീകള്‍ ആത്മവിശ്വാസമുളളവരും സ്വയം സ്‌നേഹിക്കുന്നവരും ആകുക എന്ന സന്ദേശം പങ്കുവെച്ചുകൊണ്ടായിരുന്നു താരം വനിതാ ദിനം ആഘോഷച്ചത്. ജബ് വി മെറ്റ് എന്ന ചിത്രത്തില്‍ കരീന അവതരിപ്പിച്ച ഗീത് എന്ന കഥാപാത്രത്തിന്റെ മേം അപ്‌നി ഫേവറിറ്റ് ഹൂം ( ഞാന്‍ എന്റെ സ്വന്തം ഫേവറിറ്റ് ആണ് ) എന്ന ഡയലോഗ് പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ ആശംസ.
എല്ലാ സ്ത്രീകളും ഒരിക്കലും പറയാന്‍ മറക്കരുത്.. നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും പറയുക ...മേം അപ്‌നി ഫേവറിറ്റ് ഹൂം...
( ഞാന്‍ എന്റെ സ്വന്തം ഫേവറിറ്റ് ആണ് ) വനിതാദിനാശംസകള്‍ എന്നാണ് തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കരീന കുറിച്ചത്.
ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തുന്നത്. നടി കല്യാണി പ്രിയദര്‍ശനും കമന്റുമായെത്തി. യെസ് എന്നായിരുന്നു കല്യാണി കമന്റായി കുറിച്ചത്. ഹാപ്പി വനിതാ ദിനാശംസകള്‍. തിളങ്ങുകയും പ്രചോദനം നല്‍കുകയും ചെയ്യുക എന്നാണ് ഒരാള്‍ കുറിച്ചത്.