Sunday, March 15, 2026 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 02.17 PM

സ്ത്രീകള്‍ നീന്തുന്നത് രഹസ്യത്തില്‍ ക്യാമറയില്‍ പകര്‍ത്തി: ഇന്ത്യന്‍ വിനോദ സഞ്ചാരിക്കെതിരെ വ്യാപക വിമര്‍ശനം

indian, man, secret, shoot, women, swimming, sea
representative image

കടലില്‍ നീന്തുന്ന സ്ത്രീകളുടെ ചിത്രം അവരുടെ സമ്മതമില്ലാതെ രഹസ്യമായി പകര്‍ത്തുന്ന ഇന്ത്യന്‍ സഞ്ചാരിയുടെ വിഡിയോയ്‌ക്കെക്കെതിരെ വ്യാപക വിമര്‍ശനം. ഋഷഭ് യാദവ് എന്ന ഇന്ത്യക്കാരനാണ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ത്യന്‍ സഞ്ചാരിയുടെ മോശം പ്രവൃത്തിയെ വിമര്‍ശിച്ച് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരു കൂട്ടം ഇന്ത്യക്കാര്‍ക്കൊപ്പം കടല്‍ത്തീരത്തിലിരിക്കുന്ന ഒരാള്‍ തന്റെ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സൂം ചെയ്തത് സമീപത്തുള്ള വിദേശ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. 'ചിലര്‍ ചെയ്യുന്ന ലജ്ജാകരമായ കാര്യങ്ങള്‍ കാരണം നമ്മുടെയെല്ലാം പേര് മോശമാകും' എന്നാണ് ഋഷഭ് യാദവ് ഈ വിഡിയോയ്ക്ക് നല്‍കിയിരുന്ന അടിക്കുറിപ്പ്. 'ഈ ആളുകള്‍ ഡീപ് സൂം ഉപയോഗിച്ച് തുടര്‍ച്ചയായി ഫോട്ടോകള്‍ എടുക്കുകയായിരുന്നു!. തായ്‌ലന്‍ഡിലായിരുന്നു ഇത്. പൗരബോധം എന്നത് ആഴത്തില്‍ പഠിപ്പിക്കേണ്ട ഒന്നാണ്' ഋഷഭ് യാദവ് കൂട്ടിചേര്‍ത്തു.

വീഡിയോ വൈറലായതോടെ സമൂഹമാധ്യമ ഉപയോക്താക്കളും ഫോട്ടോ പകര്‍ത്തുന്ന ഇന്ത്യക്കാരന്റെ പെരുമാറ്റത്തില്‍ ലജ്ജ പ്രകടിപ്പിച്ചു. 'ഇത്തരം പ്രവൃത്തികളാണ് ഇന്ത്യക്കാര്‍ക്ക് വിദേശത്ത് ചീത്തപ്പേര് ലഭിക്കുന്നതിന് കാരണം. ബഹുമാനവും സമ്മതവും അടിസ്ഥാനമായി വേണ്ട മൂല്യങ്ങളാണ്' ഒരാള്‍ ചൂണ്ടിക്കാട്ടി .'ഇത് ശരിയാണെങ്കില്‍ ഇത് ഏതൊരു രാജ്യത്തും ലജ്ജാകരവും അസ്വീകാര്യവുമായ പെരുമാറ്റമാണ്' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

Ads by Google
Monday 15 Dec 2025 02.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW