Saturday, March 14, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 01.09 PM

കൂറ്റന്‍ പാറകളില്‍ തട്ടി ചിതറിവീഴുന്ന വെള്ളം: വിസ്മയ കാഴ്ചയൊരുക്കി അംഗോളയിലെ കലാണ്ടുല

kalandula, waterfalls, africa

വെള്ളച്ചാട്ടങ്ങള്‍ കാണാനും ആസ്വദിക്കാനും പൊതുവെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ലോകത്തില്‍ പ്രശസ്തമായ ഒട്ടനവധി വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. ഇക്കൂട്ടത്തില്‍ അധികമാരും പറഞ്ഞുകേള്‍ക്കാത്തവയും ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ പ്രകൃതി ഭംഗിയും വലിപ്പവും കൊണ്ട് വേറിട്ട് നില്‍ക്കുന്ന മറ്റ് വെള്ളച്ചാട്ടങ്ങളും ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അതില്‍ ഒന്നാണ് അംഗോളയിലെ മലാന്‍ജെ പ്രവിശ്യയിലുള്ള കലാണ്ടുല വെളച്ചാട്ടം.

ആഫ്രിക്കയിലെ ഏറ്റവും വലിയ വെളച്ചാട്ടങ്ങളിലൊന്നാണിത്. 5,604 അടി വീതിയുള്‌ല വിക്ടോറിയയാണ് പട്ടികയില്‍ ഒന്നാമത്. അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ കിഴക്കായാണ് കലാണ്ടുലയുടെ സ്ഥാനം. 344 അടി ഉയരവും 1,300 അടി വീതിയുമുള്ള കലാണ്ടുലയില്‍ നിന്ന് താഴേക്ക് കുതിക്കുന്ന വെളും കൂറ്റന്‍ പാറകളില്‍ തട്ടി ചിതറുന്നത് കാണാന്‍ ഏറെ മനോഹരമാണ്. പണ്ടുകാലത്ത് കലാണ്ടുലയെ പുണ്യസ്ഥലമായി കണക്കാക്കിയിരുന്ന തദ്ദേശീയര്‍ ഇവിടെ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നു. കലാണ്ടുലയിലെ വെള്ളം വറ്റാറില്ല.

പാറകള്‍ നിറഞ്ഞ പാതയിലൂടെ 30 മിനിറ്റോളം നടന്നു വേണം കലാണ്ടുല സ്ഥിതി ചെയ്യുന്ന ലുകാല നദി പ്രദേശത്തേക്ക് ടൂറിസ്റ്റുകള്‍ക്ക് എത്താന്‍. അടിസ്ഥാന സൗകര്യ വികസനങ്ങളുടെ അഭാവം മൂലം ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ പൂര്‍ണമായും പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല.

Ads by Google
Monday 15 Dec 2025 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW