-->
ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് ഓപ്പോ എഫ്29 5ജി ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ടത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ F29 5G യുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 23,999 രൂപയും 8GB + 256GB മോഡലിന് 25,999 രൂപയുമായിരുന്നു വില. ഇപ്പോള്‍ ഇതിന്റെ അടിസ്ഥാന മോഡല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ 18,899 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 5 ശതമാനം ക്യാഷ്ബാക്കും ബാങ്ക് ഓഫറായി ലഭ്യമാണ്.
ഫ്‌ലിപ്പ്കാര്‍ട്ട് ഏതാണ്ട് 5,100 രൂപയോളം ഡയറക്ട് ഡിസ്‌കൗണ്ട് നല്‍കി ലിസ്റ്റ് ചെയ്തിരിക്കുന്ന ഓപ്പോ എഫ്29 5ജി യുടെ അടിസ്ഥാന മോഡല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിലവില്‍ ലഭ്യമല്ല. പക്ഷേ 256ജിബി സ്റ്റോറേജ് വേരിയന്റ് 23999 രൂപ വിലയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേ വിലയില്‍ തന്നെ ഈ വേരിയന്റ് ഫ്‌ലിപ്പ്കാര്‍ട്ടിലും ലഭ്യമാണ്. ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഓപ്പോ എഫ്29 5ജി അടിസ്ഥാന വേരിയന്റിന് 5000 രൂപയ്ക്ക് മുകളില്‍ ഡിസ്‌കൗണ്ട് ലഭിക്കുമ്പോള്‍ ടോപ് മോഡലിന് 2000 രൂപയോളം മാത്രമേ വില കുറഞ്ഞിട്ടുള്ളൂ. 360° ആര്‍മര്‍ ബോഡി, എക്‌സ്ട്രീം വാട്ടര്‍പ്രൂഫിംഗ്, 14+ മിലിട്ടറി-ഗ്രേഡ് പരിസ്ഥിതി പരിശോധന സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഉള്ളതിനാല്‍ ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാന്‍ ഈ ഫോണിന് കഴിയും.
OPPO F29 5G ഫീച്ചറുകള്‍ - ഒക്ട കോര്‍ സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍ 1 4nm പ്രോസസര്‍, അഡ്രിനോ 710 GPU ഗ്രാഫിക്‌സ് കാര്‍ഡ്, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (2412×1080 പിക്‌സല്‍സ്) ഫുള്‍ HD+ AMOLED സ്‌ക്രീന്‍, 1200 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍, 8GB LPDDR4X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്, കളര്‍ഒഎസ് 15. 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍), 2MP മോണോക്രോം ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ്, 16MP ഫ്രണ്ട് ക്യാമറ, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP66+IP68+IP69 റേറ്റിങ്, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, 45W SUPERVOOC ഫാസ്റ്റ് ചാര്‍ജിംഗുള്ള 6500mAh ബാറ്ററി. 161.6×74.5×7.7mm വലിപ്പവും 185 ഗ്രാം (ഡീപ് പര്‍പ്പിള്‍)/ 189 ഗ്രാം (ഗ്ലേസിയര്‍ ബ്ലൂ) ഭാരവും ഈ ഫോണിനുണ്ട്.