Thursday, March 12, 2026 Last Updated 33 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 12.50 PM

റെഡ്മി 15Cയുടെ വില്‍പ്പന ആരംഭിച്ചു ; വിലയും ഫീച്ചറുകളും അറിയാം

and

ഷവോമി കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ ലോഞ്ച് ചെയ്ത റെഡ്മി 15C (REDMI 15C 5G) ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍, ഷവോമി വെബ്‌സൈറ്റ്, ഷവോമി റീട്ടെയില്‍ സ്റ്റോറുകള്‍, എന്നിവ വഴി ഈ 5ജി ഫോണ്‍ ഇപ്പോള്‍ വാങ്ങാം. ഡസ്‌ക് പര്‍പ്പിള്‍, മൂണ്‍ലൈറ്റ് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ എത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 12,499 രൂപയും, 6GB+128GB വേരിയന്റിന് 13,999 രൂപയും, 8GB + 128GB ടോപ് വേരിയന്റിന് 15,499 രൂപയുമാണ് വില.

ആമസോണില്‍ ആമസോണ്‍ പേ ബാലന്‍സ് വഴിയുള്ള പര്‍ച്ചേസിന് 374 രൂപ ക്യാഷ്ബാക്ക് ഓപ്ഷന്‍ ലഭ്യമാണ്. താല്‍പര്യമുള്ളവര്‍ക്കായി ആകര്‍ഷകമായ ഇഎംഐ ഓപ്ഷനും ഷവോമി സ്റ്റോറിലും ആമസോണിലും ലഭ്യമാണ്. 8GB വരെ റാമിന് പുറമേ 8GB റാം എക്‌സ്പാന്‍ഷന്‍ സൗകര്യം ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ ഈ ബജറ്റ് റെഡ്മി 5ജി ഫോണ്‍ വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഡൈമെന്‍സിറ്റി 6300 പ്രോസസര്‍ കരുത്തിലാണ് ഇത് എത്തിയിട്ടുള്ളത്.

ഈ മോഡല്‍ കൂടുതല്‍ ഉയര്‍ന്ന 6000mAh ബാറ്ററി ശേഷിയും 33W ഫാസ്റ്റ് ചാര്‍ജിങ്ങും വാഗ്ദാനം ചെയ്യുന്നുണ്ട്. 171.56×79.49× 7.99mm വലിപ്പവും 211 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6300 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.4GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. ക്യാമറകളുടെ കാര്യമെടുത്താല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP മെയിന്‍ ക്യാമറ ( f/1.8 അപ്പര്‍ച്ചര്‍), സെക്കന്‍ഡറി ക്യാമറ എന്നിവ അതില്‍ അടങ്ങുന്നു.

സെല്‍ഫിക്കും വീഡിയോകോളുകള്‍ക്കുമായി f/2.0 അപ്പേര്‍ച്ചര്‍ ഉള്ള 8MP ഫ്രണ്ട് ക്യാമറയും റെഡ്മി 15സി 5ജിയിലുണ്ട്. 6.9-ഇഞ്ച് (1600 x 720 പിക്‌സലുകള്‍) HD+ സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 660 നിറ്റ്‌സ് വരെ (ടൈപ്പ്), 810 നിറ്റ്‌സ് HBM, DC ഡിമ്മിംഗ്, TÜV റൈന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് (സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍) കൂടാതെ ഫ്‌ലിക്കര്‍ ഫ്രീ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവ അടങ്ങുന്ന ഡിസ്‌പ്ലേയാണ് റെഡ്മി 15Cയില്‍ ഉള്ളത്. ആം മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4X റാം, 128GB UFS2.2 ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ആണ് സജ്ജീകരിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW