Friday, March 13, 2026 Last Updated 14 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 07.54 AM

ശബരിമല സ്വര്‍ണ്ണക്കൊള്ള: പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്; എംപിമാരുടെ പ്രതിഷേധം

uploads/news/2025/12/816040/sabarimala-dwarapalakar.jpg

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം സജീവമാക്കി നിലനിര്‍ത്താന്‍ യുഡിഎഫ്. കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയുണ്ടാക്കാന്‍ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തില്‍ യുഡിഎഫ് രാവിലെ 10.30ന് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. ഇക്കാര്യം ആവശ്യപ്പെട്ടാണ് പാര്‍ലമെന്റില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നാണ് യുഡിഎഫ് എംപിമാരുടെ ആരോപണം. നേരത്തെ കെ സി വേണുഗോപാലും ഹൈബി ഈഡനും ഈ വിഷയം ലോക്സഭയില്‍ ഉന്നയിച്ചിരുന്നു.

കേസില്‍ ഇനിയും ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ശബരിമല സ്വര്‍ണക്കൊള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും ആന്റോ ആന്റണി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW