Thursday, March 12, 2026 Last Updated 9 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 11.34 PM

വെടിയുതിര്‍ക്കുന്ന അക്രമിയെ കീഴടക്കിയ നിരായുധന്‍!

uploads/news/2025/12/815961/int2.jpg

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ തോക്കുമായി വെടിയുതിര്‍ക്കുന്ന അക്രമികളിലൊരാളെ നിരായുധനായെത്തി കീഴ്‌പ്പെടുത്തിയയാളുടെ ധീരതയ്‌ക്ക്‌ കൈയടിച്ച്‌ ലോകം. ബീച്ചില്‍ രണ്ടു ഭീകരര്‍ നടത്തിയ വെടിവയ്‌പ്പില്‍ 12 പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സംഭവം ഭീകരാക്രമണമാണെന്ന്‌ പോലീസ്‌ സ്‌ഥിരീകരിച്ചിരിക്കുകയാണ്‌.
അജ്‌ഞാതന്റെ ധീരതയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. 15 സെക്കന്‍ഡ്‌ ദൈര്‍ഘ്യമുള്ളതാണ്‌ ദൃശ്യം. കാറിനിടയില്‍ ഒളിച്ചിരുന്ന ഇദ്ദേഹം തോക്കുധാരിക്ക്‌ പിറകിലൂടെ ഓടിച്ചെല്ലുകയാണ്‌. തുടര്‍ന്ന്‌ പിറകിലൂടെ കഴുത്തിന്‌ പിടിച്ച്‌ ഒരു മല്‍പ്പിടിത്തം നടക്കുന്നു. പിന്നാലെ തോക്ക്‌ തട്ടിപ്പറിക്കുകയും അക്രമിയെ സമീപത്തെ മരത്തിന്‌ താഴേക്ക്‌ തള്ളിമാറ്റുകയും ചെയ്യുന്നു. തുടര്‍ന്ന്‌ ആ തോക്ക്‌ അയാളുടെ നേര്‍ക്ക്‌ തിരിക്കുന്നതും ആ സമയം അയാള്‍ നിലത്തു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ആ സമയത്ത്‌ അയാള്‍ നിരങ്ങി നീങ്ങുന്നതും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌. അപ്പോഴേക്കും സഹായത്തിനായി മറ്റു ചിലരും ഓടിയെത്തുന്നുണ്ട്‌. വീഡിയോ വൈറലായതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ഇദ്ദേഹത്തെ പുകഴ്‌ത്തി നിരവധി പേര്‍ രംഗത്തെത്തി.
'യഥാര്‍ഥ ഹീറോ' എന്നാണ്‌ ഇദ്ദേഹത്തെ ന്യൂ സൗത്ത്‌ വെയില്‍സ്‌ പ്രീമിയര്‍ ക്രിസ്‌റ്റഫര്‍ മിന്‍സ്‌ വിശേഷിപ്പിച്ചത്‌.

Ads by Google
Sunday 14 Dec 2025 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW