-->
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ജൂതവംശജര്‍ക്കുനേരേ വെടിയുതിര്‍ത്ത അക്രമികളില്‍ ഒരാള്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ പാകിസ്‌താന്‍കാരന്‍. പോലീസ് തിരിച്ചറിഞ്ഞ അക്രമി ലാഹോറില്‍നിന്നുള്ള നവീദ് അക്രം (24) ആണെന്ന വിവരമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നവീദ് അക്രം സിഡ്‌നിയിലെ അല്‍-മുറാദ് ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥിയായിരുന്നു.
പാക് ക്രിക്കറ്റ് ടീം ജഴ്‌സിയണിഞ്ഞ നിലയിലുള്ള ഇയാളുടെ ലൈസന്‍സിലെ ഫോട്ടോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
അക്രമികളില്‍ ഒരാളെ കീഴടക്കാന്‍ ശ്രമിച്ച ദൃക്‌സാക്ഷിയെ ഓസ്‌ട്രേലിയന്‍ പോലീസ് അഭിനന്ദിച്ചു. അക്രമിക്കുനേരേ പാഞ്ഞടുത്ത് പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും തോക്ക് തട്ടിപ്പറിക്കുകയും ചെയ്‌ത യുവാവിന്റെ 15 സെക്കന്‍ഡ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. നവീദ് അക്രത്തെയാണ് ദൃക്‌സാക്ഷി കീഴടക്കാന്‍ ശ്രമിച്ചതെന്നാണ് നിഗമനം. എന്നാല്‍, കുതറി രക്ഷപ്പെട്ട നവീദ് തുടര്‍ന്നും ആള്‍ക്കൂട്ടത്തിനു നേരേ വെടിയുതിര്‍ത്തു.