Wednesday, March 11, 2026 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 04.05 PM

റിയല്‍മിയുടെ ഈ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ലിസ്റ്റ് ചെയ്തിരിയ്ക്കുന്നു ; പുതിയ വില അറിയാം

more

റിയല്‍മി 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ലിസ്റ്റ് ചെയ്തിരിയ്ക്കുകയാണ്. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെട്ട റിയല്‍മി നാര്‍സോ 80x 5ജി (realme NARZO 80x 5G) ആണ് കുറഞ്ഞ വിലയില്‍ ലിസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്ന സമയത്ത് റിയല്‍മി നാര്‍സോ 80x 5Gയുടെ 6ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 13,999 രൂപയും 8ജിബി+ 128ജിബി വേരിയന്റിന് 14,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോള്‍ ഈ മോഡലിന് വില കുറഞ്ഞിരിക്കുന്നു. റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇവ യഥാക്രമം 11,499 രൂപ, 12999 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അടിസ്ഥാന മോഡലിന് 2500 രൂപയും ടോപ് മോഡലിന് 2000 രൂപയും വില കുറഞ്ഞിരിക്കുന്നു. ഇത് കൂടാതെ അടിസ്ഥാന മോഡലിന് 500 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടും ടോപ് മോഡലിന് 1000 രൂപ കൂപ്പണ്‍ ഡിസ്‌കൗണ്ടും റിയല്‍മി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ ഇവ 10999 രൂപ, 11999 രൂപ വിലകളില്‍ വാങ്ങാനാകും. റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ അതേ വിലയില്‍ തന്നെയാണ് ആമസോണും ഈ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഓഫറുകളില്‍ വ്യത്യാസമുണ്ട്. അതായത് 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതിനാല്‍ അടിസ്ഥാന മോഡല്‍ 10499 രൂപ വിലയില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്.

ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6400 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.5GHz + 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് റിയല്‍മി നാര്‍സോ 80x 5G യുടെ കരുത്ത്. 120Hz വരെ ഡൈനാമിക് റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2400 × 1080 പിക്‌സലുകള്‍) ഫുള്‍ HD+ സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. 240Hz ടച്ച് സാമ്പിള്‍ റേറ്റ്, 680 nits പീക്ക് ബ്രൈറ്റ്‌നസ് എന്നിവയും ഇതിനുണ്ട്. ആം മാലി-G57 MC2 GPU, 6GB / 8GB LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ലഭിക്കും.

50MP മെയിന്‍ ക്യാമറ (OMNIVISION OV50D സെന്‍സര്‍, f/1.8 അപ്പേര്‍ച്ചര്‍), 2MP പോര്‍ട്രെയിറ്റ് ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍), LED ഫ്‌ലാഷ്, ഫ്രണ്ടില്‍ f/45 അപ്പേര്‍ച്ചറുള്ള 16MP ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP68+IP69 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയും ഇതിലുണ്ട്. 45W ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000mAh ബാറ്ററി, 5G SA / NSA (n1/3/5/8/28B/40/41/77/78 ബാന്‍ഡുകള്‍), ഡ്യുവല്‍ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW