Friday, March 13, 2026 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 08.57 AM

അച്ചടക്കലംഘനം അംഗീകരിക്കാനാകില്ല ; നേതൃത്വവുമായി സഹകരിച്ചു പോകാന്‍ ഹൈക്കമാന്റ് നിര്‍ദേശം

uploads/news/2025/10/808099/vd-satheeshan-600=360.gif

തിരുവനന്തപുരം: പുനഃസംഘടനയിലെ പരാതി പരിഹരിക്കുമെന്നും അച്ചടക്കലംഘനം അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുന്നറിയിപ്പ് നല്‍കി ഹൈക്കമാന്റ്. പ്രതിപക്ഷ നേതാവ് കെപിസിസി പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്റ് ഇടപെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെ ഗ്രൂപ്പതര്‍ക്കം തദ്ദേശ തെരഞ്ഞെടുപ്പിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന സ്ഥിതി ഉണ്ടായാല്‍ അംഗീകരിക്കാനാകില്ലെന്നും വിട്ടുവീഴ്ച്ച ഉണ്ടാകില്ലെന്നും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കി.

കെപിസിസിയുമായി സഹകരിച്ച് പോകാനായിരുന്നു വി.ഡി. സതീശന് കിട്ടിയിരിക്കുന്ന നിര്‍ദേശം. നേതൃത്വത്തിന്റെ നിലപാടില്‍ അസംതൃപ്തിയിലാണ് വിഡി സതീശന്‍. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാര്‍ക്കും എതിരെ സതീശന്‍ പരാതി നല്‍കിയിരുന്നു. കെപിസിസി പ്രസിഡന്റിന്റെ വര്‍ക്കിംഗ് പ്രസിഡണ്ടുമാരെന്നാണ് വിഡി സതീശന്‍ വിശേഷിപ്പിച്ചത്. ഡല്‍ഹിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു.

ഒരുമിച്ച് നീങ്ങാനും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും നിര്‍ദേശിച്ചിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പ്ലാനില്‍ മാറ്റങ്ങളും ഹൈക്കമാന്റ് നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയനേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖര്‍ഗെ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച ദീര്‍ഘനേരം നീണ്ടു നിന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമാണുണ്ടായത്.

വയനാട് ഡിസിസി അദ്ധ്യക്ഷനെ നിയമിക്കുന്നതിന് മുന്‍പ് കൂടിയാലോചന നടന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചക്ക വോട്ടിന് തോറ്റവരെ ജനറല്‍ സെക്രട്ടറിമാരാക്കി എന്നും വിമര്‍ശനമുയര്‍ന്നു. ഉണ്ടായത് പോസറ്റീവ് ചര്‍ച്ചകളാണ്. ചര്‍ച്ചകള്‍ വളരെ ഫലപ്രദമായിരുന്നു. നേതാക്കളുടെ അഭിപ്രായങ്ങള്‍ അറിയിച്ചു. പ്രശ്‌നപരിഹാരങ്ങള്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയും അറിയിച്ചുവെന്നും കെ മുരളീധരന്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW