Wednesday, March 11, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 02.26 AM

ഇൻകാസ് കുവൈറ്റ് യു ഡി. എഫ് വിജയം ആഘോഷിച്ചു

CON

കുവൈറ്റ്‌ സിറ്റി : കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഉജ്ജ്വല വിജയത്തിൽ ഇൻകാസ് കുവൈറ്റ്‌ ആഹ്ലാദ പ്രകടനം നടത്തി. അബ്ബാസിയ ക്ലാസിക്ക് ടൈപ്പിംഗ്‌ സെന്ററിനു സമീപം നടന്ന മധുര വിതരണത്തിൽ ഇൻകാസ് കുവൈറ്റ്‌ കൺവീനർ രാജീവ്‌ നടുവിലെമുറി തിരഞ്ഞെടുപ്പിൽ യുഡിഫ് നേടിയ അഭിമാനകരമായ വിജയത്തെ അഭിനന്ദിച്ചു സംസാരിച്ചു. ഇൻകാസ് കുവൈറ്റ്‌ കൺവീനർമാരായ തോമസ് പള്ളിക്കൽ, അനൂപ് സോമൻ, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ബാബു പനമ്പള്ളി എന്നിവർ യു.ഡി.ഫ് നേടിയ മിന്നുന്ന വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
ബിജി പള്ളിക്കൽ, അനിൽ വള്ളികുന്നം, ജോൺ തോമസ് കൊല്ലകടവ്, ദേവിക കാസർകോട്, രതീഷ് കുമ്പളത്ത്, നിജിൻ ബേബി, സുനിൽജിത് മണ്ണാർകാട്, ഷാജി പത്തനംതിട്ട, സുരേഷ് കുമാർ കെ. എസ്, ലിജു കുറിയാക്കോസ് വാകത്താനം, ജോജി തുമ്പമൺ, എബിൻ വി. ഇടിക്കുള, ലിജോ പുതുശ്ശേരി, മിപിൻ എബ്രഹാം, മിലൻ ഇലെന്തൂർ, ജസ്റ്റിൻ നിരണം, ബിജു കെ. പി, ഷൈൻ തിരുവനന്തപുരം, സുധാകരൻ തിരൂർ, ഫിലിപ്പ് ടൈറ്റസ്, ബിനോയ്‌ അടിമാലി എന്നിവർ സന്നിഹിതരായിരുന്നു.
വിജയഹ്ലാദത്തിന്റെ ഭാഗമായി മധുരം ബാബു പനമ്പളളി അനിൽ വള്ളികുന്നത്തിന് നൽകി തുടക്കം കുറിച്ചു.

Ads by Google
Ads by Google
TRENDING NOW