Wednesday, March 11, 2026 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.44 PM

ട്രംപിന്റെ തീരുവ തടയാന്‍ യു.എസില്‍ പ്രമേയം

uploads/news/2025/12/815815/int1.jpg

വാഷിങ്‌ടണ്‍: ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക്‌ 50 ശതമാനം വരെ തീരുവ ഏര്‍പ്പെടുത്തിയ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നടപടി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട്‌ യു.എസ്‌. പാര്‍ലമെന്റില്‍ പ്രമേയം. യു.എസ്‌. പ്രതിനിധിസഭയിലെ മൂന്ന്‌ അംഗങ്ങളാണ്‌ വെള്ളിയാഴ്‌ച പ്രമേയം അവതരിപ്പിച്ചത്‌ട്രംപിന്റെ നടപടികള്‍ നിയമവിരുദ്ധവും അമേരിക്കന്‍ തൊഴിലാളികള്‍ക്കും ഉപഭോക്‌താക്കള്‍ക്കും ഇന്ത്യ-യുഎസ്‌ ബന്ധത്തിനും ദോഷകരമാണെന്ന്‌ പ്രമേയത്തില്‍ പറയുന്നു.
ഡെബോറ റോസ്‌, മാര്‍ക്ക്‌ വീസി, രാജാ കൃഷ്‌ണമൂര്‍ത്തി എന്നീ അംഗങ്ങള്‍ ചേര്‍ന്നാണ്‌ പ്രമേയം കൊണ്ടുവന്നത്‌. ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള പ്രസിഡന്റിന്റെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനും ഇന്ത്യയ്‌ക്കുമേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവ റദ്ദാക്കാനും പ്രമേയം ലക്ഷ്യമിടുന്നു.
കഴിഞ്ഞ ഓഗസ്‌റ്റ്‌ 27-ന്‌ ഇന്ത്യയ്‌ക്കുമേല്‍ ചുമത്തിയ 25 ശതമാനം ദ്വിതീയ തീരുവകള്‍ റദ്ദാക്കാനും പ്രമേയം ലക്ഷ്യമിടുന്നു
ട്രംപിന്റെ ഏകപക്ഷീയ വാണിജ്യ നടപടികളെ ചോദ്യം ചെയ്യാനും ഇന്ത്യയുമായുള്ള യു.എസ്‌. ബന്ധങ്ങള്‍ പുനഃസ്‌ഥാപിക്കാനുമുള്ള കോണ്‍ഗ്രസ്‌ ഡെമോക്രാറ്റുകളുടെ വിശാലമായ നീക്കത്തിന്റെ ഭാഗമാണ്‌ ഈ പ്രമേയം. ഒക്‌ടോബറില്‍, റോസ്‌, വീസി, കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ കോണ്‍ഗ്രസ്‌ അംഗം റോ ഖന്നയോടും മറ്റ്‌ 19 കോണ്‍ഗ്രസ്‌ അംഗങ്ങളോടും ഒപ്പം പ്രസിഡന്റിനോട്‌ തീരുവ നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും ഇന്ത്യയുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ പരിഹരിക്കാനും അഭ്യര്‍ഥിച്ചിരുന്നു.

Ads by Google
Saturday 13 Dec 2025 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW