Wednesday, March 11, 2026 Last Updated 27 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.44 PM

ട്രംപിന്റെ കരാര്‍ നടപ്പായില്ല; വീണ്ടും തായ്‌ലന്‍ഡ്‌- കമ്പോഡിയ സംഘര്‍ഷം

ബാങ്കോക്ക്‌: വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പ്രഖ്യാപനത്തിനുശേഷവും തായ്‌ലന്‍ഡ്‌-കമ്പോഡിയ സംഘര്‍ഷം രൂക്ഷം. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നില്ലെന്നു തായ്‌ലന്‍ഡ്‌ വ്യക്‌തമാക്കി. എന്നാല്‍, കരാറിനെക്കുറിച്ച്‌ കമ്പോഡിയ പ്രതികരിച്ചില്ല. ഇന്നലെയും തായ്‌ലന്‍ഡ്‌ വ്യോമാക്രമണം നടത്തിയതായി കമ്പോഡിയ പ്രതിരോധമന്ത്രാലയം ആരോപിച്ചു. എന്നാല്‍, കമ്പോഡിയന്‍ സൈന്യം നാല്‌ തായ്‌ സൈനികരെ കൊലപ്പെടുത്തിയതായി തായ്‌ലന്‍ഡും ആരോപിച്ചു. ഇതോടെ ഒരാഴ്‌ചയ്‌ക്കിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു.സംഘര്‍ഷം രൂക്ഷമായതോടെ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍നിന്ന്‌ അഞ്ചുലക്ഷത്തോളംപേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏറ്റുമുട്ടലില്‍ നിരവധിപേര്‍ക്കു പരുക്കേറ്റു. ഈ മാസം ഏഴിന്‌ ഇരുസൈന്യവും ഏറ്റുമുട്ടിയതോടെയാണ്‌ മേഖല സംഘര്‍ഷഭരിതമായത്‌.

Ads by Google
Saturday 13 Dec 2025 11.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW