Friday, March 13, 2026 Last Updated 47 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 11.43 PM

കലാപഭൂമിയില്‍

സ്‌നേഹപൂനിലാവിന്റെ
കിനാവിന്‍ കതിര്‍പ്പാടം
ആകെയും
വെട്ടി നിരത്തി,
വിദ്വേഷ ഇരവിന്റെ
വിത്തെറിഞ്ഞ്‌
വിളവ്‌ കാത്തിരിക്കുന്ന
കലാപ കര്‍ഷകര്‍

ഇവിടുത്തെ
കൊയ്‌ത്തു പാട്ടിന്‌
നിലവിളികളുടെ കരിങ്കാക്കകള്‍
ചിറകടിക്കുന്ന
ഭയാനക ശബ്‌ദങ്ങള്‍

ഇവിടുത്തെ കാറ്റിന്റെ
മര്‍മ്മരത്തിന്‌
രക്‌തഭാഷ കൊറിച്ച്‌
തിന്നുന്ന
വിശപ്പ്‌ കൂടിയവന്റെ പല്ലനക്കങ്ങള്‍

അഭയത്തിന്റെ
കരള്‍ തുടിപ്പരിഞ്ഞ്‌
കണ്ണീരില്‍ കുഴച്ച
മുളകുപൊടിയിട്ടു വരട്ടിയിട്ടുണ്ട്‌.

കലാപത്തിന്റെ
തിളച്ച എണ്ണയില്‍
എന്റെ മനസ്സ്‌
നല്ല പാകത്തില്‍ വേവുന്നു

ജീവിതപച്ചയുടെ
തുച്‌ഛമായ
കണ്‍വെളിച്ചത്തെ നോക്കിയും
കലാപ നിശയുടെ
നായകള്‍ ദീര്‍ഘമായി
ഓരിയിടുന്നുണ്ട്‌

ആരൊക്കെയോ
രക്‌തം കൊണ്ട്‌ ചുവപ്പിച്ച
ചെമ്മണ്‍ പാതയില്‍
ഹൃദയത്തിരി
കെട്ട്‌ ഞാന്‍ നില്‍ക്കുന്നു.

കണ്ടല്ലൂര്‍ ലാഹിരി

Ads by Google
Saturday 13 Dec 2025 11.43 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW