-->
ഇടുക്കി ജില്ലയില്‍ മികച്ച വിജയം നേടിയ യുഡിഎഫിന് മുൻ എംഎൽഎ ഇഎം അഗസ്തിയുടെ പരാജയം നാണക്കേടായി. കട്ടപ്പന നഗരസഭയിലെ 22-ാം വാർഡിൽ നിന്നും 59 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ജനവിധിക്ക് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇഎം അഗസ്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.
1978 ൽ കട്ടപ്പന പഞ്ചായത്തംഗമായി. 91 ലും 96 ലും ഉുടമ്പൻചോലയിൽ നിന്നും എംഎൽഎ ആയി. 2001ൽ പീരുമേട് എംഎൽഎയുമായ അഗസ്തി നിലവിൽ എഐസിസി അംഗമാണ്. ഈ പാരമ്പര്യവുമായിട്ടാണ് കട്ടപ്പന നഗരസഭയിൽ ചെയർമാൻ സ്ഥാനാർഥിയായി ഇഎം അഗസ്തി അംഗത്തിന് ഇറങ്ങിയത്.
ഫലം വന്നപ്പോൾ എൽഡിഎഫിലെ സിആർ മുരളിയോട് 59 വോട്ടിന് പരാജയപ്പെട്ടു. ഇഎം ആഗസ്തിക്ക് 303 വോട്ടുകളും സിആർ മുരളിക്ക് 244 വോട്ടുകളുമാണ് കിട്ടിയത്.